അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്, ചോദ്യം ചെയ്യലിനായി ദിലീപ് നേരിട്ട് ഹാജരാകണം

ചോദ്യം ചെയ്യലിനായി ദിലീപ് നേരിട്ട് ഹാജരാകണമെന്ന് സെന്‍ട്രല്‍ എക്‌സൈസിന്റെ നോട്ടീസ്. ഇന്നലത്തെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. നാളെ രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
സേവന നികുതി വെട്ടുപ്പുമായി ബന്ധപ്പെട്ട് റവന്യൂ നികുതി വകുപ്പ് അന്വേഷണം കൂടുതല്‍ താരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. വിതരണ കമ്പനികളുടെ മറവില്‍ താരങ്ങള്‍ സേവന നികുതി വെട്ടിപ്പ് നടത്തിയതായാണ് സൂചന. പ്രതിഫലം കുറച്ച് കാണിച്ച് ബാക്കി തുകയ്ക്ക് താരങ്ങള്‍ വിതരണാവകാശം നേടുന്നു. സേവന നികുതി വെട്ടിപ്പിനായി മാത്രം താരങ്ങള്‍ വിതരണ കമ്പനികള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്
റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സെന്‍ട്രല്‍ എക്‌സൈസിന്റെ പക്കല്‍ നിന്നും ആദായ നികുതി വകുപ്പ് ശേഖരിച്ചു. ദിലീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും.
https://www.facebook.com/Malayalivartha