പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു

തിരുവനന്തപുരം, പൂജപ്പുരയിലെ സ്വകാര്യ ആസ്പത്രിയില്‍ പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച നഗരത്തിലെ ആസ്പത്രിയില്‍ പ്രസവിച്ചത്. തലസ്ഥാനത്തെ ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ സമയത്ത് സ്‌കൂളില്‍ വെച്ച് മുപ്പത് വയസ് പ്രായം വരുന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവരം പൊലീസിന് ലഭിച്ചത്. പൂജപ്പുര പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിനായി കേസ് തൃശൂരിലേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha