ആരു പഞ്ഞു എപ്പോള്‍ പറഞ്ഞു? സിബിഐ അന്വേഷണം നടത്താമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

സര്‍ക്കാരില്‍ നിന്നും സിബിഐയുടെ പേരു പോലും ഉച്ചരിക്കാതെ കെ.കെ. രമയുടെ സമരം അവസാനിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് തിരുവനന്തപുരം. ടിപി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്.
പോലീസ് അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ച് നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. രമയുടെ പരാതി സര്‍ക്കാര്‍ ഗൗരവമായെടുത്തു. അതിനാലാണ് പരാതി പോലീസിന് കൈമാറിയത്. അതുകൊണ്ട് രമ സമരം നിര്‍ത്തണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
രമ സമരം അവസാനിപ്പിച്ച് കേസന്വേഷണവുമായി സഹകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സംബന്ധിച്ച സാങ്കേതിക തടസ്സം നീക്കാന്‍ സര്‍ക്കാര്‍ ആര്‍എംപിയോട് രണ്ടാഴ്ചത്തെ സാവകാശം തേടിയതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സാവകാശം ചോദിച്ചിട്ടില്ലെന്നാണ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയത്. അതേസമയം ടിപി വധ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരം രമ നാലാം ദിവസവും തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha