അരക്കില്ലമൊരുങ്ങി, മുഖ്യമന്ത്രി പദത്തില്‍ ഇനി ദിവസങ്ങള്‍ മാത്രം

ചാണ്ടിച്ചായോ ജാഗ്രതൈ. ശകുനിയുടെ നിര്‍ദ്ദേശപ്രകാരം ധൃതരാഷ്‌ട്രര്‍ അരക്കില്ലം ഒരുക്കി കഴിഞ്ഞു. മന്ത്രിസഭയിലെ കൗരവരുടെ അരക്കില്ലത്തില്‍പ്പെടാന്‍ താങ്കള്‍ തയ്യാറാവുക...
ലാവ്‌ലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പിണറായിക്ക് നല്‍കിയ ക്ലീന്‍ചീട്ട് കൂടി പുറത്തു വന്നതോടെ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സി.പി.എമ്മിനേക്കാള്‍ മോശമായ അവസ്ഥയിലെത്തി നില്‍ക്കുകയാണ് യു.ഡി.എഫ്. സി.പി.എമ്മും യു.ഡി.എഫും പരസ്‌പരസഹായ സഹകരണ സംഘമാണെന്ന് മാലോകരൊക്കെ മനസിലാക്കിയെന്ന് മാത്രമല്ല ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ചിലര്‍ക്ക് സ്വന്തം മന്ത്രിസഭയുടെ ഭാവിയേക്കാള്‍ പ്രധാനം പിണറായി വിജയന്റെ സുരക്ഷയാണെന്ന് വന്നിരിക്കുന്നു. ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഉമ്മന്‍ചാണ്ടിയെയാണ്. ഇന്ത്യ കണ്ട ഏറ്റവും നിസഹായനായ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയിരിക്കുന്നു. ഘടകകക്ഷികളില്‍ ഒന്നുപോലും അദ്ദേഹത്തിനൊപ്പമില്ല.
ലാവ്‌ലിന്‍ അഴിമതി കേസില്‍ സിബിഐയുടെ റിവ്യുഹര്‍ജി ചൊവ്വാഴ്‌ച പരിഗണിക്കാനിരിക്കെയാണ് പിണറായിക്കെതിരെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണം തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റിയാടി പദ്ധതിയുടെ കരാര്‍ ലാവ്‌ലിന്‍ കമ്പനി കൃത്യമായി പാലിച്ചെന്നാണ് ഊര്‍ജവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ കരാറുകളുടെ കാര്യത്തില്‍ സി.എ.ജിയുടെ കണ്ടെത്തല്‍ പൂര്‍ണമായും ശരിയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും ആര്യാടനും പ്രതികരിച്ചില്ല. ഇടതു ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ സത്യവാങ്‌മൂലം ആര്യാടന്‍ അതേപടി അംഗീകരിച്ചാണ് ഹൈക്കോടതിക്ക നല്‍കിയത്.
ലാവ്‌ലിന്‍ അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടും റ്റി.പി, സി.ബി.ഐയ്‌ക്ക് വിടുമെന്ന പ്രതീക്ഷയും യു.ഡി.എഫ് സര്‍ക്കാരിന്റെ സല്‍പേര് വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രണ്ടു സംഭവങ്ങളിലും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. യു.ഡി.എഫിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ സാധ്യതയാണുള്ളതെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇതിനിടയില്‍ പുറത്തു വന്നു. അതോടെ രമേശും ആര്യാടനും ഉള്‍പ്പെടെയുള്ള ഉമ്മന്‍ചാണ്ടിയുടെ ശത്രുക്കള്‍ക്ക് ഹാലിളകി. പിന്നെ സര്‍ക്കാരിന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇവര്‍ തുടക്കമിട്ടു. രമയുടെ നിരാഹാരം കണ്ട് സിബിഐക്ക് കേസ് കൈമാറില്ലെന്ന രമേശിന്റെ പ്രസ്‌താവന ഇതിനെ തുടര്‍ന്നുണ്ടായതാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കൂട്ട തോല്‍വി സംഭവിക്കണമെന്നാണ് രമേശിന്റെ ആഗ്രഹം. എങ്കില്‍ പുന: സംഘടന വരികയും അദ്ദേഹത്തിന് മുഖ്യമന്ത്രിയാവുകയും ചെയ്യാം. ഇല്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടുകൂടി ശക്തനായി മാറുന്ന ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ബാക്കിയുള്ള രണ്ടു കൊല്ലം തനിക്ക് വാലാട്ടി നടക്കേണ്ടി വരുമെന്നും രമേശ് മനസിലാക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് അരക്കില്ലം തയ്യാറാക്കാന്‍ രമേശ് തീരുമാനിച്ചത് അങ്ങനെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha