സാധാരണ കോണ്‍ഗ്രസുകാരുടെ മനസ് രാഹുല്‍ വായിച്ചു, ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാദം കേട്ടില്ല, സുധീരന്‍ കെപിസിസി പ്രസിഡന്റ്

സാധാരണ കോണ്‍ഗ്രസുകാരുടെ ആഗ്രഹമായിരുന്നു അഴിമതിരഹിതനായ വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കുക എന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലയ്‌ക്കും സുധീരന്‍ വരുന്നതിനോട് ഒട്ടും താത്‌പര്യമില്ലായിരുന്നു. കര്‍ക്കശക്കാരനായ സുധീരന്‍ വന്നാല്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കില്ലെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ സുധീരനെ അംഗീകരിക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല.
ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കണമെന്നായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ താത്പര്യം.
എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായം രാഹുല്‍ ഗാന്ധി പരിഗണിച്ചില്ല.
വി എം സുധീരനെ പുതിയ കെപിസിസി പ്രസിഡന്റായി തെരെഞ്ഞെടുത്തു. വി ഡി സതീശനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു . ദീര്‍ഘനാളുകളായി പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നുവരികയായിരുന്നു.
എ, ഐ ഗ്രൂപ്പുകളുടെ താത്പര്യം എതിര്‍പ്പും മറികടന്നാണ് സുധീരനെ പ്രസിഡന്റാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്നാണ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടതായി വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha