സുധീരന്‍ എഫക്‌റ്റ് റ്റി.പി.അന്വേഷണത്തിന് സി.ബി.ഐ വന്നതെങ്ങനെ?

സുധീരന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം കേരളം സുധീരന്‍ എഫക്‌റ്റ് അറിഞ്ഞു. റ്റി.പി ചന്ദ്രശേഖരന്‍ ഗൂഢാലോചന കേസ് സി.ബി.ഐക്ക് വിട്ടത് സുധീരന്‍ ഇടപെട്ടത് കൊണ്ടുമാത്രമാണ്. രമേശ് ചെന്നിത്തലയും ഉനന്‍ചാണ്ടിയും ചേര്‍ന്ന് സി.പി.എം നേതാക്കളെ സഹായിക്കുന്നതിനുവേണ്ടി സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുധീരന്‍ പാര്‍ട്ടി അദ്ധ്യക്ഷനായത്. കെ.കെ രമയുടെ നിരാഹാര സമരപന്തലിലും സുധീരന്‍ സന്ദര്‍ശിച്ചിരുന്നു. സി.ബി.ഐ അന്വേഷണം നടത്തുമെന്ന ഉറപ്പ് രമക്ക് നല്‍കിയ ശേഷമാണ് സുധീരന്‍ അന്ന് മടങ്ങിയത്.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സമരപന്തലിലെത്തയതോടെയാണ് രമേശിന്റെ മനസുമാറിയത്. സി.ബി.ഐ അന്വേഷണത്തിന്റെ ഫയല്‍ ആഭ്യന്തരമന്ത്രിയുടെ കൈയിലുണ്ടെന്നും താന്‍ ആഭ്യന്തരമന്ത്രിയായി തുടര്‍ന്നിരുന്നെങ്കില്‍ രമക്ക് തിരുവനന്തപുരത്ത് വരേണ്ടി വരുമായിരുന്നില്ലെങ്കിലും തിരുവഞ്ചൂര്‍ പറഞ്ഞതോടെ രമേശിന്റെ ഈഗോ വര്‍ദ്ധിച്ചു. അങ്ങനെയാണെങ്കില്‍ തിരുവഞ്ചൂര്‍ സി.ബി.ഐയെ കൊണ്ടവരട്ടേയെന്ന് രമേശ് നിലപാടെടുത്തു. ഇതിനിടയില്‍ സി.ബി.ഐ വരാന്‍ യാതൊരു നിയമതടയവുമില്ലെന്ന് മുല്ലപ്പളളിയും പറഞ്ഞു. ഇതോടെ കോണ്‍ഗ്രസിന്റെ നാറിയ ഗ്രൂപ്പ് തര്‍ക്കത്തില്‍ പാവം രമ അകപ്പെട്ടു. ഇതിനിടയിലാണ് ദേവദൂതനെ പോലെ സുധീരന്‍ അവതരിച്ചത്.
രമേശിന്റെയും ഉമ്മന്‍ചാണ്ടിയുടെയും സി.പി.എം സ്‌നേഹം നന്നായിറിയാവുന്ന സുധീരന്‍ സിബി.ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് രമേശിന് നിര്‍ദ്ദേശം നല്‍കി. കൊല്ലത്ത് നടന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തിനിടയിലായിരുന്നു നിര്‍ദ്ദേശം. രമേശ് സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചെങ്കിലും അതൊന്നന്നും ഇവിടെ പറയേണ്ടെന്നും രമേശ് ആഭ്യന്തര മന്ത്രിയാണെന്ന കാര്യം മറക്കരുതെന്നും സുധീരന്‍ കര്‍ശനമായി പറഞ്ഞു. സുധീരനോട് ഉടക്കിയാല്‍ വിവരം രാഹുല്‍ഗാന്ധി അറിയുമെന്നതിനാല്‍ രമേശ് ഉടന്‍ തന്നെ ഫയല്‍ ഒപ്പിട്ടു.
കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപക്ഷത്തിന്റെ കുഴലൂത്തുകാരാണെന്ന് സുധീരനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇത്തരം കുഴലൂത്തുകള്‍ ഇനി അനുവദിക്കില്ലെന്ന് തന്നെയാണ് സുധീരന്‍ എന്ന ചുണക്കുട്ടന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha