പുറത്താക്കാന്‍ മുമ്പില്‍ നിന്ന ആ അച്ഛന്‍ ഇപ്പോള്‍ അകത്താക്കാനുള്ള യുദ്ധത്തില്‍ ... സരിതയുടെ കത്ത് പിടിവള്ളി

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിന് ഏറ്റവുമധികം ചരടു വലിച്ച ആളാണ് കെ ആര്‍ ബാലകൃഷ്‌ണപിള്ള. നല്ല മന്ത്രിയെന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ പോലും പിന്തുണ ഗണേഷ് കുമാറിന് കിട്ടിയിരുന്നു. എന്നാല്‍ ചൊല്‍പ്പടിക്ക് മകന്‍ പിള്ള നില്‍ക്കാതായതോടെ അച്ഛന്‍ പിള്ളയ്‌ക്ക് കലിയിളകി. കണ്ട സിനിമാക്കാരൊക്കെ തലപ്പത്തിരുന്ന് വിലസിയപ്പോള്‍ അധികാരമുണ്ടായിട്ടും ഇല്ലെന്ന രീതിയിലായി പിള്ളയുടെ അവസ്ഥ. ഇതോടെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കൂടിയായ പിള്ള മുഖ്യമന്ത്രിയേയും യുഡിഎഫ് നേതാക്കളേയും കണ്ട് ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ നല്ല ഇമേജുള്ള മന്ത്രിയെ മാറ്റാന്‍ ആരും തയ്യാറായില്ല. ഒരു ഘട്ടത്തില്‍ അച്ഛനും മകനും തമ്മില്‍ തെറ്റി. എന്തോന്ന് പാര്‍ട്ടി ഞാന്‍ തന്നെ പാര്‍ട്ടി എന്നു വരെ ഗണേഷ് പറഞ്ഞു. അതോടെ പിള്ളയ്‌ക്ക് വാശിയായി. മുഖ്യമന്ത്രിയെ കണ്ട് മന്ത്രിയെ മാറ്റണമെന്ന് രേഖാമൂലം എഴുതി കൊടുക്കുകയും ചെയ്‌തു.
അപ്പോഴാണ് പിള്ളയുടെ ശാപം മൂലം ഗണേഷിന്റെ കഷ്‌ടകാലം ആരംഭിക്കുന്നത്. കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകൊണ്ട മന്ത്രി ഗണേഷാണെന്ന വാര്‍ത്തകള്‍ സജീവമായി. ഇതിനിടെ ഭാര്യയായിരുന്ന യാമിനി തങ്കച്ചി ഗാര്‍ഹിക പീഡന കേസുമായി വന്നു. അതോടെ ഗണേഷിന്റെ മന്ത്രി സ്ഥാനവും പോയി.
ഞാനാണ് പാര്‍ട്ടിയെന്നു പറഞ്ഞ ഗണേഷ് കുമാര്‍ അച്ഛന്റെ കാല്‍ക്കല്‍ വീണു. മന്ത്രിയാവാന്‍ ഒരവസരം കൂടി തന്നാല്‍ എല്ലാം അച്ഛന്‍ പറയുന്നതു പോലെ.
അങ്ങനെ പുറത്താക്കാന്‍ കത്തെഴുതിയ പിള്ള തന്നെ ഗണേഷിനെ അകത്താക്കാന്‍ മുന്നിട്ടിറങ്ങി. അപ്പോഴേക്കും കാര്യങ്ങളൊക്കെ മാറി മിറഞ്ഞു. സരിതയും ഗണേഷുമായുള്ള കഥകള്‍ ചാനലുകളില്‍ വന്നു. അതോടെ ഗണേഷിന്റെ മന്ത്രിസ്ഥാനം വിദൂരമായി. ഗണേഷിനെ മന്ത്രിയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കുമെന്നതിനാല്‍ ആരും പിള്ളയുടെ ആവശ്യം അംഗീകരിച്ചില്ല.
ഇതിനിടെ ആര്‍എസ്‌പി വന്നതോടെ യുഡിഎഫ് ശക്തമായി. രണ്ട് എംഎല്‍എമാരും നിരവധി കോര്‍പ്പറേഷന്‍ കൗണ്‍സില്‍മാരുമുള്ള ആര്‍എസ്‌പി വന്നത് പിള്ളയ്‌ക്ക് വീണ്ടും തിരിച്ചടിയായി. ഗണേഷ് പോയാലും സാരമില്ലെന്ന മട്ടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും യുഡിഎഫും. ഗണേഷിനായി ഒഴിച്ചിട്ടിരുന്ന ആ സ്ഥാനത്താണ് രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്. ഇപ്പോള്‍ ഗണേഷിനെ മന്ത്രിയാക്കിയാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരാളെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം.
ഇതെല്ലാം മുന്നില്‍ കണ്ടാണ് പിള്ള ഭീഷണിയുടെ സ്വരം പുറത്തെടുക്കുന്നത്. സരിതയുമായുള്ള കത്ത് തന്റെ കൈവശമുണ്ടെന്നും അതില്‍ ഗണേഷിന്റെ പേരില്ലെന്നും പിള്ള പറയുന്നു. മാത്രമല്ല മറ്റ് പല മന്ത്രിമാരുടെ പേരുമുണ്ട്. മന്ത്രിസഭ തന്നെ പുറത്താകും. അതിനാല്‍ ഇനി കാത്തിരിപ്പില്ല ഉടന്‍ മന്ത്രിയാക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha