ഒരിക്കല്‍ തള്ളിപ്പറഞ്ഞ മോഡിയെ തരൂരും അംഗീകരിക്കുന്നു... മോഡിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷയുണ്ട്

ഒരുകാലത്ത് നരേന്ദ്രമോഡിയേയും അദ്ദേഹത്തിന്റെ വികസന മാതൃകയേയും രൂക്ഷമായി വിമര്‍ശിച്ച ശശി തരൂര്‍ ഇപ്പോള്‍ മോഡിയെ അഭിനന്ദിക്കുന്നു. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്ന് ശശി തരൂര്‍ പറഞ്ഞു. പൗരന്മാര്‍ക്ക് വേണ്ടി മോദി അത് നടപ്പാക്കുമെന്ന് ഉറപ്പാക്കണം. മോദിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷകളുണ്ടെന്നും തരൂര്‍ പറഞ്ഞു.
പ്രതിപക്ഷമാണെങ്കിലും താന്‍ ഇന്ത്യയുടെ ക്ഷേമത്തെ ആഗ്രഹിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമാകണെങ്കില്‍ ഇതിനെ തുണയ്ക്കണം. വാക്ക് പാലിക്കാന്‍ മോദിക്ക് ആയില്ലെങ്കില്‍ ശക്തമായി എതിര്‍ക്കും. വിഭാഗീയ നിലപാടാണെങ്കില്‍ കോണ്‍ഗ്രസ് മോദിയെ തുരത്തുമെന്നും തരൂര്‍ പറഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നാല്‍ ശശി തരൂരിനെതിരേയുള്ള ആരോപണങ്ങള്‍ കുത്തിപ്പൊക്കുമെന്ന പ്രചരണവും നടക്കുന്നുണ്ട്.
തരൂരിന് പണി കൊടുക്കുമെന്ന് ബിജെപി; ബൈ ഇലക്ഷന്‍ വേണ്ടി വരും?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha