ബിനോയ് വിശ്വത്തിന്റെ കസേര തെറിക്കും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍ എഴുതിയ ബിനോയ് വിശ്വത്തിന്റെ കസേര തെറിക്കും. ഇദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഏകദേശ ധാരണയായതായി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെ തെറ്റിദ്ധാരണ പരത്തുന്ന മുഖപ്രസംഗം എഴുതിയതിനാണ് നടപടി. സി.പി.എമ്മുമായി ലയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ദേശീയ സെക്രട്ടറി സുധാകര്‍ റെഡി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
പാര്‍ട്ടി നിലപാടുകളെന്ന വ്യാജേന പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനങ്ങള്‍ ബിനോയ് വിശ്വത്തിന്റെ അഭിപ്രായങ്ങളാണെന്നതും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് പത്രമോഫീസുകളില്‍ വന്ന കത്തുകളുടെ അടിസ്ഥാനത്തിലാണ് എഡിറ്റോറിയല്‍ എഴുതിയതെന്ന് ബിനോയ് വിശ്വം പറയുന്നു. എങ്കില്‍ ഇക്കാര്യം സംസ്ഥാന എക്‌സിക്യൂട്ടീവിനെ അറിയിച്ചില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന ദിവസം തന്നെ ഇങ്ങനെ ഒരു ലേഖനം പ്രസിദ്ധീകരിച്ച് വാര്‍ത്തകളില്‍ ഇടം നേടാന്‍ ബിനോയ് വിശ്വം നടത്തിയ കളിയാണെന്നും ചില നേതാക്കള്‍ ആരോപിക്കുന്നു. മതിയായ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് എഡിറ്റോറിയയിലെ ചിലര്‍ കുറെനാള്‍ മുമ്പ് രാജിവെച്ചിരുന്നു. അന്ന് തന്നെ മാറ്റണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. എം.പി അച്യുതന്‍ എം.പിയായതോടെയാണ് പത്രത്തിന്റെ എഡിറ്ററുടെ ചുമതല ബിനോയ്ക്ക് നല്‍കിയത്. പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്ത വിധത്തിലാണ് ബിനോയ് പലപ്പോഴും കാര്യങ്ങള്‍ നടത്തുന്നതെന്ന് വ്യാപക പ്രതിഷേധമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha