മോഡി വിളിച്ചു ഷെറീഫ് വരുന്നു... എല്ലാ പ്രതിസന്ധികളേയും തരണം ചെയ്‌ത് മോഡിയെ കാണാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി എത്തുന്നു

നരേന്ദ്ര മോഡിയുടെ നയതന്ത്രജ്ഞതയ്‌ക്കുള്ള വലിയ അംഗീകാരമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് എത്തും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഷെരീഫ് പങ്കെടുക്കുമെന്ന് പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നവാസ് ഷെരീഫിനൊപ്പം പാക് വിദേശകാര്യമന്ത്രിയും വിദേശകാര്യ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പ്രധാന ചുവടുവെപ്പായാണ് പാക് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കണമോ എന്നതിനെച്ചൊല്ലി പാക് സൈന്യവും സര്‍ക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഷെറീഫ് സത്യപ്രജ്ഞാ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ജമാഅത്ത് ഉദ്‌വ ഭീകരന്‍ ഹാഫിസ് സെയ്ദ് മുന്നറിയിപ്പും നല്‍കിരുന്നു.
അതേസമയം നരേന്ദ്രമോദിയെ പിന്തുണച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പി.എം.എല്‍ നേതാവുമായ മറിയം നവാസ് രംഗത്തെത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിക്കണമെന്നും ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കണമെന്നും മറിയം ഷെരീഫ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള മാനസികമായ അകലവും ഭയവും മാറാന്‍ ഇത് സഹായകമാകുമെന്നും മറിയം ഷെരീഫ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുതയ്‌ക്ക് അയവു വരുത്തുന്ന ഈ കൂടി കാഴ്‌ച ലോക രാഷ്‌ട്രങ്ങളെല്ലാം വളരെ ശ്രദ്ധയോടെയാണ് കാണുന്നത്. ഹിന്ദുത്വ പ്രീണന വാദിയാണ് എന്ന ആക്ഷേപം തുടക്കത്തിലേ കഴുകി കളയാന്‍ നരേന്ദ്രമോഡിക്ക് സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha