മധ്യകേരളത്തിലെ പാചക വാതക വിതരണം പ്രതിസന്ധിയില്‍

ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് മധ്യ കേരളത്തിലെ പാചക വാതക നീക്കം പ്രതിസന്ധിയില്‍. രണ്ടു ദിവസമായി ട്രക്കുകള്‍ സിലിണ്ടര്‍ എത്തിക്കാതായത് ഗ്യാസ് വിതരണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഗ്യസ് വിതരണ പ്രശ്‌നം രൂക്ഷമാകും.
ട്രക്കുകള്‍ സിലിണ്ടര്‍ എത്തിക്കുന്നില്ല എന്നതും സ്വന്തമായി സിലിണ്ടര്‍ കൊണ്ടു വരാന്‍ വാഹനങ്ങളില്ല എന്നതും ഗ്യാസ് ഏജന്‍സികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ സ്റ്റോക്കുള്ള സിലിണ്ടറുകളാണ് ഏജന്‍സികള്‍ നല്‍കി വരുന്നത്. രണ്ടു ദിവസം കൂടി ഈ സ്ഥിതി തുടര്‍ന്നാല്‍ സിലിണ്ടര്‍ വിതരണം പൂര്‍ണമായും തടസ്സപ്പെടും.
ഉദയംപേരൂരില്‍ നിന്നുള്ള പാചക വാതക വിതരണം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഗ്യാസ് ഏജന്‍സികളില്‍ നാലിലൊന്നിനു പോലും സ്വന്തമായി പാചകവാതകം ഗോഡൗണിലെത്തിക്കാന്‍ സംവിധാനമില്ല. ബുക്കിംഗ് നിര്‍ത്തേണ്ട സ്ഥിതിയിലാണ് ഏജന്‍സികള്‍.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കരാര്‍ കമ്പനികളുടെ സഹായത്തിലാണ് വിതരണക്കാരും മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha