സരിതയെ തൊട്ടു വാളകം പൊങ്ങി... ബാലകൃഷ്‌ണ പിള്ളയെ വാളകത്ത് കെട്ടാന്‍ കോണ്‍ഗ്രസുകാര്‍ നെട്ടോട്ടമോടുന്നു

സരിതയുടെ കത്തും കൈയ്യില്‍വച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാലകൃഷ്‌ണ പിള്ളയെ വാളകം കേസില്‍ കുരുക്കാന്‍ കോണ്‍ഗ്രസുകാര്‍ നെട്ടോട്ടമോടുന്നു. വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയുടേയും മകന്‍ ഗണേഷ്‌കുമാറിന്റേയും വിശ്വസ്‌തരെയാണ് സിബിഐ നുണപരിശോധനയ്‌ക്ക് വിധേയമാക്കിയത്.
വാളകം കേസിനു പുറകില്‍ ബാലകൃഷ്‌ണ പിള്ളയാണെന്നാണ് സിബിഐയുടെ കണക്കുകൂട്ടല്‍ . പരിക്കറ്റ അധ്യാപകന്‍ കൃഷ്‌ണകുമാറും ഭാര്യയും ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്‌ണ പിള്ളയാണെന്ന് ആരോപിച്ചിരുന്നു.
പിള്ള, ഗണേഷ് സുഹൃത്തുക്കളുടെ ഒരു നിരയെ തന്നെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിച്ചു. പിള്ളയുടെ ബന്ധുവായ ശരണ്യ മനോജ്, ഗണേഷ് കുമാറിന്റെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രദീപ് എന്നിവരേയാണ് നുണ പരിശോധനയ്‌ക്ക് വിധേയരാക്കിയത്. ഇനി ആറു പേരെക്കൂടി നുണ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇവരില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും സിബിഐ ആലോചിക്കുന്നു.
കൃഷ്‌ണകുമാറിനേയും ഭാര്യയേയും നുണ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിച്ചെങ്കിലും ഇവര്‍ അനുമതി നല്‍കാത്തതിനാല്‍ കഴിഞ്ഞിട്ടില്ല.
അതേസമയം വാളകം കേസില്‍ പിള്ളയെ കുടുക്കാനുള്ള തെളിവുകള്‍ ലഭിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ . സരിതയുടെ കത്താണ് കാരണം. സരിതയുടെ കത്ത് പുറത്തു വന്നാല്‍ രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്ന് ഭയപ്പെടുന്ന നിരവധി നേതാക്കന്‍മാരുണ്ട്. പാര്‍ലമെന്റില്‍ പോയവരും തോറ്റവരും ലിസ്റ്റിലുണ്ട്. പിള്ള കുരുങ്ങിയാല്‍ ഗണേഷിനെ മന്ത്രിയാക്കേണ്ട. കേസും പുക്കാറുമായി പിള്ള നടക്കുമ്പോള്‍ സരിതയുടെ കത്തിനെ കുറിച്ച് ചിന്തിക്കാന്‍ പിള്ളയ്‌ക്ക് സമയം കാണില്ലെന്നും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ചിന്തിക്കുന്നുണ്ട്. പിള്ളയേയും ഗണേഷിനേയും കുരുക്കുന്നതിനുള്ള തെളിവുകള്‍ക്കായി കൃഷ്‌ണകുമാറിനേയും ഭാര്യയേയും സമീപിച്ചിട്ടുണ്ട്. എന്നല്‍ കൃഷ്‌ണകുമാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കൃഷ്‌ണകുമാര്‍ പ്രതികരിക്കുകയാണെങ്കില്‍ പിള്ളയെ കുരുക്കാന്‍ ഭൈമീ കാമുകന്‍മാര്‍ പുതിയ വഴികള്‍ തേടും.
അങ്ങനെ സരിത പിള്ളയ്‌ക്കും ഭീഷണിയാകുന്നു.ആദ്യം മകന്‍ ഗണേഷിന്റെ മന്ത്രിസ്ഥാനം തെറിച്ചു. തൊട്ടു പിന്നാലെ വാളകം കേസില്‍ അച്ഛനും മകനും പ്രതിയാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha