ട്രയിനില്‍ കേരളത്തിലേക്ക് കടത്തിയ 400 കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കൊണ്ടു വന്ന നാനൂറോളം കുട്ടികളെ പാലക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. 4 വയസ്സ് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളെയാണ് പോലീസും റെയില്‍വേ പോലീസും ചേര്‍ന്ന് ഒലവക്കോട് റെയില്‍വേസ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
ഉച്ചയ്‌ക്ക് 2.30 ന് പാലക്കാട് എത്തിയ പാറ്റ്‌ന-എറണാകുളം എക്‌സ്‌പ്രസില്‍ നിന്നാണ് ബീഹാര്‍, ജാര്‍ഖണ്‌ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കണ്ടെത്തിയത്. ഇവരില്‍ 280 പേര്‍ക്ക് മാത്രമേ ടിക്കറ്റുണ്ടായിരുന്നുള്ളു. കുട്ടികള്‍ കൂട്ടത്തോടെ വരുന്നതു കണ്ട് റെയില്‍വേ പോലീസ് കൂടെയുള്ള മുതിര്‍ന്നവരെ ചോദ്യം ചെയ്‌തപ്പോഴാണ് കുട്ടികളെ കടത്തിക്കൊണ്ടു വന്നതാണെന്ന് തെളിഞ്ഞത്. യത്തീംഖാനയില്‍ വിദ്യാഭ്യാസത്തിനായാണ് കൊണ്ടു വന്നതെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസെത്തി കുട്ടികളെ കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha