ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍; ബാര്‍ തുറക്കാമെന്നത് വ്യാമോഹം

പൂട്ടിക്കിടക്കുന്ന ചില ബാറുകള്‍ ഉടന്‍ തുറക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം നടപ്പാക്കാനിടയില്ല. കാരണം ബാറുകള്‍ നവീകരിച്ച് കുടി പ്രോത്സാഹിപ്പിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ചുവന്ന് കൊടിയുമായി കെ പി സി സി അദ്ധ്യക്ഷന്‍ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ വാര്‍ഷികാഘോഷ വേളയിലായിരുന്നു സുധീരന്റെ വിവാദ പ്രസംഗം.
സുധീരന്‍ പ്രസംഗ വേദിയിലായിരിക്കുമ്പോള്‍ മദ്യക്കുപ്പിയുമായി ചെന്ന് ഒരാള്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചു. മദ്യപാനത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന അദ്ദേഹത്തിനിത് കനത്ത ആഘാതമായി.
ബാറുകള്‍ നവീകരിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് സുധീരന്‍ അടിവരയിട്ട് പറഞ്ഞു.ഗാന്ധിയന്‍ ആശയം പിന്തുടര്‍ന്ന് മദ്യവര്‍ജന പ്രസ്ഥാനവുമായി മുന്നോട്ടു പോകുമെന്ന് സുധീരന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഗാന്ധിജിയെ തള്ളിപ്പറഞ്ഞവര്‍ പോലും ഗാന്ധിയന്‍ ആദര്‍ശം പിന്തുടരുന്നവരാണെന്നും മദ്യവര്‍ജനം തന്നെയാണ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ തുറക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സുധീരന്‍ പരസ്യമായി തള്ളിയിട്ടില്ലെങ്കിലും താന്‍ കെ പി സി സി അദ്ധ്യക്ഷനായിരിക്കുന്ന കാലത്തോളം അത് അനുവദിക്കുകയില്ലെന്ന് തന്നെയാണ് സുധീരന്റെ നിലപാട്. തന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരിനെ തള്ളിപ്പറയാന്‍ സുധീരന്‍ മടിക്കുകയില്ല.
കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന് ഉണ്ടായിരുന്ന ഇമേജ് ഇല്ലാതാക്കിയത് ബാറുകള്‍ക്ക് അനുകൂലമായി അദ്ദേഹം സ്വീകരിച്ച നിലപാടുകളാണ്. കൊടുങ്ങല്ലൂരിലെ ഒരു ബാര്‍ ഉടമയ്‌ക്ക് വേണ്ടിയാണ് സതീശന്‍ നിലപാടെടുത്തെന്ന് വാര്‍ത്തകളും അദ്ദേഹത്തിന്റെ ഇമേജ് നശിപ്പിച്ചു. ബാര്‍ ഉടമകളുമായി സതീശന് സജീവമായ ബന്ധങ്ങളുണ്ട്. കെ പി സി സി അദ്ധ്യക്ഷനൊപ്പം നിന്ന സതീശന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിരുദ്ധ ചേരിയിലാണുള്ളത്.
കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തിയത് സുധീരന്റെ മദ്യവര്‍ജന നിലപാടാണെന്ന് സോണിയക്കും രാഹുലിനും ആന്റണിക്കുമറിയാം. അതുകൊണ്ടു തന്നെ സുധീരനെതിരെ നിലപാടെടുക്കാന്‍ അവര്‍ തയ്യാറാകുകയുമില്ല. ലീഗ് ഒഴിച്ചുള്ള ഘടകകക്ഷികള്‍ ഇക്കാര്യത്തില ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്. ലീഗാകട്ടെ മദ്യവര്‍ജനം തന്നെയാണ് പോം വഴിയെന്ന് വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha