പാര്‍ട്ടിയില്‍ ചര്‍ച്ചയ്‌ക്ക് വന്നിട്ടില്ല... മന്ത്രിസഭ പുനസംഘടന ഇല്ലെന്ന് സുധീരന്‍

മന്ത്രിസഭ പുന:സംഘടനയുണ്ടാകുമെന്നുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തള്ളിക്കളഞ്ഞു. പുനഃസംഘടന പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. കാക്കനാട് കേരള പ്രസ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി തലത്തില്‍ പുനഃസംഘടന സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. ആറന്മുള വിമാനത്താവളത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഗതം ചെയ്യുന്നതായി സുധീരന്‍ പറഞ്ഞു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വിധി. വിശ്വാസ്യതയുള്ള ഏജന്‍സികളെ കൊണ്ടു പഠനം നടത്തി മാത്രമേ ഇത്തരത്തില്‍ അനുമതി നല്‍കാവൂ എന്നും സുധീരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha