Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം....ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന


ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി


ശബരിമല സ്വർണകവർച്ച.... ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും...

ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച ആള്‍ദൈവത്തിന്റെ ആരാധകരുടെ കൊലവിളിയില്‍ നിന്നും രണ്ടുപേര്‍ ചേര്‍ന്ന് രക്ഷിച്ചത് 150 ജീവനുകള്‍

27 AUGUST 2017 09:26 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹി കോര്‍പറേഷന്‍ ബസ് ഡ്രൈവര്‍റായ രമേഷ് കുമാറിന്റെയും, കണ്ടക്ടര്‍ അനില്‍കുമാറിന്റെയും സമയോചിതമായ പ്രവര്‍ത്തികൊണ്ട് രക്ഷപ്പെട്ടത് 150 ജീവനുകള്‍. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ആരാധകരുടെ കൊലവിളിയില്‍ നിന്നാണ് ഇരു കൂട്ടരും ചേര്‍ന്ന് ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ചത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറിലൂടെ എഴുപതോളം യാത്രക്കാരുമായി ബസ് ഓടിച്ചു വരികയായിരുന്നു. അപ്പോള്‍ കറുത്ത നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച നാലു പുരുഷന്മാര്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടു. റോഡ് മുറിച്ചു കടക്കാനായിരിക്കും എന്നു കരുതി ഞാന്‍ ബസിന്റെ വേഗത കുറച്ചു. എന്നാല്‍ അപ്പോഴത്തേക്കും എവിടനിന്ന് എന്നറിയില്ല, നാല്‍പ്പതോളം ആളുകള്‍ റോഡില്‍ നിറഞ്ഞു. അവരെല്ലാവരും കറുത്ത ഹെല്‍മറ്റുകള്‍ ധരിച്ചിരുന്നു.

അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും ജനാലകളും വാതിലുകളും തല്ലിപ്പൊട്ടിക്കുകയും ചെയ്യാന്‍ തുടങ്ങി. െ്രെഡവറുടെ സീറ്റിനടുത്തുള്ള ജനാല തകര്‍ത്ത ശേഷം അവര്‍ എന്റെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ചു. മരണം കണ്‍ മുന്നിലെത്തിയപ്പോഴും ബസ്സിലെ യാത്രക്കാരെ അപകടം കൂടാതെ രക്ഷിക്കണമെന്നായിരുന്നു എന്റെ ചിന്ത രമേഷ് കുമാര്‍ പറയുന്നു. പെട്രോള്‍ പുരണ്ട ഷര്‍ട്ട് ഞാന്‍ പുറത്തേക്ക് ഊരിയെറിഞ്ഞു. എന്നിട്ട് പിന്നിലെ വാതിലിലൂടെ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അപ്പോഴത്തേക്കും ചില അക്രമികള്‍ ബസ്സിനുള്ളില്‍ കയറിയിരുന്നു. അവര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും സീറ്റുകളില്‍ തന്നെയിരിക്കാനും ആവശ്യപ്പെട്ടു. മരണം എനിക്കു നേര്‍ക്കുനേര്‍ കാണാമായിരുന്നു. എങ്കിലും അവരോട് എതിര്‍ത്തുനില്‍ക്കാനും യാത്രക്കാരെ ബസ്സിനു പുറത്തിറക്കാനും സാധിച്ചു. യാത്രക്കാര്‍ പുറത്തിറങ്ങിയ നിമിഷം അക്രമികള്‍ ബസ് അഗ്‌നിക്കിരയാക്കി. ഇതേ സമയം അതേ റൂട്ടിലൂടെ മറ്റൊരു ബസ് എത്തി. ആ ബസ്സിലെ കണ്ടക്ടറായിരുന്നു അനില്‍ കുമാര്‍. 

മുന്നിലെ ബസ് അക്രമികള്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് കണ്ടതോടെ അനില്‍കുമാറിന് കാര്യം മനസ്സിലായി. അദ്ദേഹം ബസ്സ് നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. അതോടെ രമേഷ് കുമാറിന്റെ ബസ്സില്‍നിന്ന് ഇറങ്ങിയ യാത്രക്കാര്‍ അനില്‍കുമാറിന്റെ ബസ്സിനു സമീപത്തേക്ക് ഓടിയെത്തി. എന്നാല്‍ അനില്‍ കുമാര്‍ അദ്ദേഹത്തിന്റെ ബസിലെ യാത്രക്കാരോട് പുറത്തിറങ്ങാനാണ് ആവശ്യപ്പെട്ടത്.

7080 യാത്രക്കാര്‍ ആ സമയം ബസ്സിലുണ്ടായിരുന്നു. അക്രമികള്‍ അനില്‍കുമാറിന്റെ ബസിനു സമീപത്തേക്ക് ഓടിയെത്തിയപ്പോഴേക്കും യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കാന്‍ സാധിച്ചിരുന്നു. അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു. 


പിന്നീട് അക്രമികള്‍ ആ ബസ്സിനും തീയിട്ടു. ബസ്സില്‍നിന്ന് ഏറ്റവും അവസാനം പുറത്തെത്തിയ ആള്‍ ഞാനായിരുന്നു അനില്‍കുമാര്‍ പറയുന്നു. ഇരു ബസ്സുകളും അഗ്‌നിക്കിരയാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ കടുത്തു. 

സമീപത്തെ കടകളും പെട്രോള്‍ പമ്പുകളും ഉടന്‍ തന്നെ അടച്ചു. പോലീസുകാരെയും വിന്യസിച്ചു. ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടേത്തിയ റാം റഹീം സിങ്ങിന്റെ ശിക്ഷ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (1 hour ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (1 hour ago)

യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (2 hours ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (2 hours ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (2 hours ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (3 hours ago)

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി  (3 hours ago)

ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ...  (3 hours ago)

സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!  (3 hours ago)

പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്  (3 hours ago)

ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര  (4 hours ago)

റാത്തറിനെ വളഞ്ഞ് കാശ്മീരി സ്ത്രീകൾ കുഞ്ഞുങ്ങളെ പെറ്റു പെരുക്കാൻ ഉകാസയുടെ മുന്നറിയിപ്പ് ഡയറിയിൽ തെളിവ്  (4 hours ago)

പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു ഇന്ന് തുടക്കമായി  (4 hours ago)

ഉകാസയുടെ നെഞ്ചത്ത് റീത്ത് അൽ-ഫലാഹ് ഇടിച്ച് നിരത്തും OPERATION 'D-6' ATTACK ചുട്ടെരിച്ച് NIA കാലൻ ഡോ. ഷഹീന് മൂന്നാംമുറ..!  (4 hours ago)

Malayali Vartha Recommends