വില കൂടിയ കണ്ണടയും വില കുറഞ്ഞ കണ്ണടയും ഫലത്തില്‍ കാഴ്ചയ്ക്ക് തുല്യമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍; വരുമാനത്തിന് അനുസരിച്ചേ ജീവിക്കാന്‍ പറ്റൂ എന്നും സി.പി.ഐ നേതാവ്

ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ 28,000 രൂപയുടെ കണ്ണടയും സ്പീക്കര്‍ ശ്രിരാമകൃഷ്ണന്‍ 48,000 രൂപയുടെ കണ്ണടയും വാങ്ങിയത് വിവാദമായപ്പോള്‍ മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്റെ കണ്ണടയ്ക്ക് വെറും നൂറ് രൂപ. മാധ്യമപ്രവര്‍ത്തകനായ സുജിത് നായരുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെയാണ് പന്ന്യന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'കണ്ണടവിവാദത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഐയുടെ ഉന്നതനായ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സഹജമായ നിഷ്‌കളങ്കതയോടെ പറഞ്ഞു.
'' ഈ കണ്ണട ബിസിനസില്‍ തന്നെ എല്ലാവരേം വിശ്വസിക്കാന്‍ പറ്റില്ല. ഓരോ കടേലും ഓരോ രീതിയാണ്. എനിക്കനുഭവമുണ്ട്''
രവിയേട്ടന്‍ കുറച്ചുനാള്‍ മുമ്പ് തിരുവനന്തപുരത്ത് റീഡിങ് ഗ്‌ളാസ് വാങ്ങാന്‍ പോയി. ഇഷ്ടപ്പെട്ട ഒന്നിനു വില ചോദിച്ചപ്പോള്‍ 650 രൂപ. ' ''ഇത്രയൊന്നും എന്റെ കയ്യില്‍ തരാനില്ലപ്പായെന്ന് പറഞ്ഞു''
അപ്പോള്‍ വാങ്ങിച്ചില്ലേ? സുജിത് നായര്‍ ചോദിച്ചു.
''അല്ലല്ല, അവിടുന്നു വാങ്ങിയില്ല. വേറെ കടേല്‍പോയി''
എന്നിട്ട്?
'' 90 രൂപേടെ അവിടെ ഉണ്ടായിരുന്നു. ഒരു കുഴപ്പോമില്ല''
'' 90 രൂപയ്ക്ക് ഇക്കാലത്ത് കണ്ണട കിട്ടുമോ?'
''റീഡിങ് ഗ്‌ളാസ് കിട്ടും. ആറുമാസം മുമ്പാണ് ആദ്യം അതു വാങ്ങിയത്.കയ്യില്‍ നിന്നു കളഞ്ഞുപോയപ്പോള്‍ കുറച്ചുദിവസം മുമ്പ് വീണ്ടും അതേ കടേല്‍ പോയി. 10 രൂപ പക്ഷെ, കൂടി. 100 രൂപയ്ക്കു കിട്ടി. എനിക്കു ധാരാളം!'
സിപിഐയുടെ കേന്ദ്രെ സക്രട്ടേറിയറ്റ് അംഗവും മുന്‍ ലോക്‌സഭാംഗവുമാണ് ഈ മനുഷ്യന്‍! ഇങ്ങനെയും ഇപ്പോള്‍ കണ്ണട വാങ്ങുന്നവരുണ്ട്.
എന്നെ പോലുള്ള ഒരാള്‍ കണ്ണട വാങ്ങാന്‍ ചെല്ലുമ്പോള്‍ അവര്‍ പറയുന്ന വിലയ്ക്ക് വാങ്ങുമെന്ന് കരുതിയിരിക്കും. അത് കൊണ്ടാണ് സ്റ്റാറ്റസ് അനുസരിച്ച് വില പറഞ്ഞതെന്ന് പന്ന്യന്‍ പറയുന്നു. എന്നെ പോലുള്ള ഒരു പൊതുപ്രവര്‍ത്തകന് വരുമാനം നോക്കിയല്ലേ ജീവിക്കാന്‍ പറ്റൂ. വില കൂടിയ കണ്ണടയും വില കുറഞ്ഞ കണ്ണടയും ഫലത്തില്‍ കാഴ്ചയ്ക്ക് തുല്യമാണെന്നും പന്ന്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha