കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍മാറാതെ മൂക്കന്നൂര്‍ ഗ്രാമം; അമ്മയെ വെട്ടി ചോര പുരണ്ട കൊലക്കത്തിയുമായി നില്‍ക്കുന്ന ഇളയച്ഛൻ... കണ്‍മുന്നില്‍ അമ്മയും മുത്തശ്ശനും മുത്തശ്ശിയും ദാരുണമായി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറാതെ അശ്വിനും അപര്‍ണയും

സ്വത്തിനെച്ചൊല്ലി ദീർഘകാലമായി തുടരുന്ന കുടിപ്പക തീർക്കാൻ ജ്യേഷ്ഠനെയും ജ്യേഷ്ഠന്റെ ഭാര്യയെയും മകളെയും അനുജൻ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. എന്നാൽ കണ്‍മുന്നില്‍ അമ്മയും മുത്തശ്ശനും മുത്തശ്ശിയും അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് വിദ്യാര്‍ത്ഥികളായ അതുലും ഇരട്ടക്കുട്ടികളായ അശ്വിനും അപര്‍ണയും. ഇളയച്ഛന്റെ കൊലക്കത്തിയ്ക്കിരയായ സ്മിതയുടെ മക്കളാണ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അതുലും ഇരട്ടക്കുട്ടികളായ അശ്വിനും അപര്‍ണയും.
ശിവരാത്രി ബലിതര്‍പ്പണത്തിന്റെ ഭാഗമായി ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടില്‍ എത്തിയതാണ് സ്മിത. വൈകീട്ട് സ്‌കൂളില്‍നിന്ന് വീട്ടിലെത്തി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂട്ടനിലവിളി കേള്‍ക്കുന്നത്. പകച്ച് നിന്ന കുട്ടികള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ഓടിയെത്തുമ്പോള്‍ അമ്മയെ വെട്ടി ചോര പുരണ്ട കൊലക്കത്തിയുമായി നില്‍ക്കുന്ന ഇളയച്ഛനായ പ്രതി ബാബുവിന്റെ മുന്നിലാണ്.
അശ്വിന്‍ വെട്ടേറ്റ് വീണ മുത്തച്ഛന്‍ ശിവന്റെ അടുത്തെത്തി. അമ്മയെ വീണ്ടും ബാബു വെട്ടാന്‍ തുനിയുന്നതിനിടെ തടയാന്‍ ശ്രമിച്ച അശ്വിനും അപര്‍ണക്കും വെട്ടേറ്റു. കൈക്കും കൈപ്പത്തിക്കും മുറിവേറ്റ ഇരുവരെയും അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലവിളിയുമായി തന്നെയും ലക്ഷ്യംവെച്ച ബാബുവിനെ കണ്ട അശ്വിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മക്കള്‍ തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത് അറിഞ്ഞ് സാന്ത്വനിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലാണ് കുവൈത്തിലുള്ള സ്മിതയുടെ ഭർത്താവ് സുരേഷ്.
https://www.facebook.com/Malayalivartha