സ്‌പൈഡര്‍മാനെ വെല്ലും ഈ ചുവന്ന പര്‍ദ്ദക്കാരന്‍....ഭീതിയോടെ ഒരു നാട്

നാട്ടുകാരെ ഭീതിയിലാക്കി സ്‌പൈഡര്‍മാനെ വെല്ലുന്ന വേഗത്തില്‍ പായുന്ന ചുവന്ന പര്‍ദ്ദക്കാരന്‍ രാത്രികാലങ്ങളില്‍ നടക്കുന്നതായി പരാതി. കോഴിക്കോട് വെസ്റ്റ്ഹില്‍ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ചുവന്ന പര്‍ദ്ദ മാത്രമല്ല മറ്റ് പല വേഷത്തിലും എത്തുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നടക്കാവു പോലീസില്‍ നാട്ടുകാര്‍ പരാതി നല്‍കിയിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ ചുവന്ന പര്‍ദ്ദ ധരിച്ച് ഇയാളെ കണ്ടവരുണ്ട്. ടീ ഷര്‍ട്ടും ജിന്‍സും ധരിച്ചു കണ്ടവരും ഉണ്ട്. എന്നാല്‍ നാട്ടുകാര്‍ എത്ര പരിശ്രമിച്ചിട്ടും ഇയാളെ പിടികൂടാനായിട്ടില്ല.
ഉയരമുള്ള മതിലുകളില്‍ സ്‌പൈഡര്‍മാന്റെ വേഗതയില്‍ ചാടി മറിഞ്ഞ് ഇയാള്‍ അപ്രത്യക്ഷനാകുമെന്നു നാട്ടുകാര്‍ പറയുന്നു. രാത്രി വാതിലില്‍ തട്ടി ശബ്ദം ഉണ്ടാക്കുകയും മുറിയിലേയ്ക്കു ടോര്‍ച്ചു തെളിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു. മോഷണമാണോ ഭീതി സൃഷ്ട്ടിക്കലാണോ ഇയാളുടെ ലക്ഷ്യം എന്നു വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ നാട്ടുകാര്‍ പോലീസിനു കൈമാറിട്ടുണ്ട്. ഇയാള്‍ വൃദ്ധയുടെ മാലപൊട്ടിച്ച് ഓടിയതായും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha