പ്രതികള്‍ ഇരുട്ടില്‍...യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസ് സമരം,ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസ് സമരം. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും.
ഇന്ന് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 10 മണി വരെ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്‍പിലാണ് ഡിസിസി പ്രസിഡന്റിന്റെ 24 മണിക്കൂര്‍ ഉപവാസ സമരം. ഉപവാസ സമരം രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും നിരാഹാര സമരത്തിന് പിന്തുണ അറിച്ചും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെത്തുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ആണ് മരിച്ചത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. നെഞ്ചിലും കാലിലും ഗുരുതരമായി വെട്ടേറ്റ ഷുഹൈബിനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തലശ്ശേരിയിലേക്കും കൊണ്ടുപോയി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ശുഹൈബ് മരിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് എടയന്നൂര്‍ ജുമാ മസ്ജിദില്‍ ഷുഹൈബിന്റെ മൃതദേഹം ഖബറടക്കിയത്.
https://www.facebook.com/Malayalivartha