തമിഴ്നാട്ടില്‍ ഗുണ്ടകളുടെ കൂട്ട അറസ്റ്റിനു വഴിയൊരുക്കിയ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ബര്‍ത്ത്‌ഡേക്കാരന്‍ മനസ് തുറക്കുന്നു

തമിഴ്നാട്ടില്‍ ഗുണ്ടകളുടെ കൂട്ട അറസ്റ്റിനു വഴിയൊരുക്കിയ പിറന്നാളാഘോഷമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. അതേസമയം വിവാദനായകനായ മലയാളി ഗുണ്ടാത്തലന്‍ തലവെട്ടി ബിനു എന്ന ബിനു പാപ്പച്ചന്‍ (47) തമിഴ്‌നാട് പോലീസില്‍ കീഴടങ്ങി. ബിനുവിന്റെ പിറന്നാളാഘോഷസ്ഥലം വളഞ്ഞ പോലീസ് 75 ഗുണ്ടകളെ അറസ്റ്റ് ചെയ്തിരുന്നു.
ബിനുവും കൂട്ടാളികളായ കനഗു, വിക്കി എന്നിവരും പോലീസിനെ വെട്ടിച്ചു കടന്നിരുന്നു. പോലീസ് നാടുനീളെ വലവിരിച്ചതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ചൈന്നെയിലെ അമ്ബട്ടൂര്‍ പോലീസ് സ്‌റ്റേഷനില്‍ ബിനു കീഴടങ്ങിയത്. എന്നാല്‍ മറ്റു രണ്ടുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല.
വന്‍ഗുണ്ടാവേട്ടയും കൊടുവാള്‍ കൊണ്ട് കേക്കുമുറിച്ച ഗുണ്ടാനായകന്റെ ചിത്രവും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കൊലപാതകമടക്കം 28 കേസുകളില്‍ പ്രതിയായ ബിനു പാപ്പച്ചന്റെ അന്‍പതാം പിറന്നാള്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചൈന്നെ നഗരപ്രാന്തത്തിലുള്ള മലയമ്ബക്കത്ത് ആഘോഷിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ വരവേ വാഹനപരിശോധനയ്ക്കു പിടിയിലായ പല്ലുമാടന്‍ എന്ന ഗുണ്ടയില്‍ നിന്നാണു പോലീസിന് ഗുണ്ടാപാര്‍ട്ടി നടക്കുന്ന വിവരം കിട്ടിയത്. സ്ഥലം റെയ്ഡ് ചെയ്ത പോലീസ് 75 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ബൈക്ക്, ഏഴ് കാര്‍, 15 ആയുധം, സെല്‍ഫോണുകള്‍ എന്നിവ പിടിച്ചുമെടുത്തു.
100 പോലീസുകാരടങ്ങുന്ന സംഘമാണ് റെയ്ഡിനെത്തിയത്. എന്നാല്‍ ഇവരെ വെട്ടിച്ചു ബിനുവും മറ്റുരണ്ടുപേരും കടന്നുകളഞ്ഞു. തുടര്‍ന്ന് ഇവരെ പിടികൂടാനായി തമിഴ്‌നാട് പോലീസ് എട്ടു പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുകയായിരുന്നു.
പോലീസും മാധ്യമങ്ങളും പറയുന്നതുപോലെ താന്‍ വലിയ ഗുണ്ടയൊന്നുമല്ലെന്ന് പോലീസില്‍ കീഴടങ്ങിയ ബിനു പാപ്പച്ചന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ ബിനു തന്നെക്കുറിച്ചും സംഭവത്തെക്കുറിച്ചും പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തൃശൂര്‍ സ്വദേശിയ ബിനു തമിഴ്‌നാട്ടില്‍ ചായക്കടയില്‍ ജോലിക്കാരനായിരുന്നു. പിന്നീടാണ് അധോലോകത്തേക്ക് എത്തുന്നത്. വീഡിയോയില്‍ പ്രചരിക്കുന്ന ബിനുവിന്റെ വാക്കുകള്‍ ഇങ്ങനെ:
ഞാന്‍ ബിനു. ചൂളൈമേടിലാണ് ജനിച്ചതും വളര്‍ന്നതും. 50 വയസുള്ള ഞാന്‍ പ്രമേഹരോഗിയാണ്. മോശം കൂട്ടുകെട്ടുകാരണം പല കേസുകളിലും പെട്ടിട്ടുണ്ട്. ജയിലില്‍ നിന്നു വന്നശേഷം നന്നാകാന്‍ തീരുമാനിച്ച ഞാന്‍ ഒളിവില്‍പോയി. മൂന്നുവര്‍ഷമായി കാരൂരിലായിരുന്നു താമസം. സഹോദരനൊഴിച്ച് മറ്റാര്‍ക്കും ഇതേക്കുറിച്ച് അറിയില്ലായിരുന്നു.
അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ചൈന്നെയിലേക്കു വരാന്‍ സഹോദരന്‍ ആവശ്യപ്പെട്ടതിനുശേഷമാണ് എല്ലാ കുഴപ്പവും തുടങ്ങിയത്. മങ്ങാടുവിനുസമീപം വലിയ പിറന്നാളാഘോഷം ഒരുക്കി അവന്‍ എന്നെ അമ്ബരപ്പിച്ചു. അപ്പോഴാണ് എന്റെ പഴയ ഗുണ്ടാസുഹൃത്തുക്കളെയും വളര്‍ന്നുവരുന്ന പുതിയ ഗുണ്ടകളേയും പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നറിയുന്നത്. ഇതു പ്രശ്‌നമാകുമെന്നറിയാവുന്നതുകൊണ്ട് എന്തിനാണ് ഇങ്ങനെ പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് അവനോടു ചോദിച്ചു.
എന്നാല്‍ ഒരു കേക്ക് മുറിച്ചിട്ടുപൊയ്‌ക്കൊള്ളാന്‍ അവന്‍ ആവശ്യപ്പെട്ടു. ഒരു വാള്‍ തന്നിട്ട് കേക്കു മുറിക്കാന്‍ ആവശ്യപ്പെടുകയും ഞാന്‍ അതുപോലെ ചെയ്യുകയുമാണുണ്ടായത്. ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ പ്രദേശം മുഴുവന്‍ പോലീസ് വളഞ്ഞിരുന്നു എന്നാലും സ്ഥലത്തുനിന്നു ഞാന്‍ രക്ഷപ്പെട്ടു. എനിക്ക് ഒളിച്ചിരിക്കാനാവില്ല. അതുകൊണ്ടാണ് ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരായത്. എന്നോടു ക്ഷമിച്ച് എല്ലാ തെറ്റുകളില്‍നിന്നു മാപ്പു നല്‍കണം. ഞാന്‍ വലിയ ഗുണ്ടയല്ല.
https://www.facebook.com/Malayalivartha