ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കിട്ട് പണിത് അദ്ദേഹത്തെ ഒരു വഴിക്കാക്കിയ മുൻ മന്ത്രി കെ.ബാബുവിന് ബാർക്കോഴ അന്വേഷണത്തിന് പിന്നാലെ മറ്റൊരു പണി കൂടി വരുന്നു...

ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കിട്ട് പണിത് അദ്ദേഹത്തെ ഒരു വഴിക്കാക്കിയ മുൻ മന്ത്രി കെ.ബാബുവിന് ബാർക്കോഴ അന്വേഷണത്തിന് പിന്നാലെ മറ്റൊരു പണി കൂടി വരുന്നു. അത് സി പി എം വിചാരിച്ചാൽ ഒത്തു തീർക്കാൻ കഴിയുന്നതല്ല.
തെറ്റായ ഇൻകം ടാക്സ് റിട്ടേൺ നൽകിയതിന്റെ പേരിലാണ് ബാബു വെള്ളത്തിലായിരിക്കുന്നത്. ബാബു തന്റെ ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റിൽ ട്രാവലിംഗ് അലവൻസ് വരുമാനമായി കാണിച്ചിട്ടില്ലെന്ന് ഇൻകം ടാക്സ് കണ്ടെത്തി. എന്നാൽ വിജിലൻസിന് അദ്ദേഹം നൽകിയ ഇൻകം ടാക്സ് രേഖയിൽ ട്രാവലിംഗ് അലവൻസ് കൂടി ചേർത്തിട്ടുണ്ട്. അതു കൂടി ചേർത്തു വേണം തന്റെ വരുമാനം കണക്കാനെന്ന് അദ്ദേഹം വിജിലൻസിനെ അറിയിച്ചിരുന്നു.
10,000 രൂപ ട്രാവലിംഗ് അലവൻസായി ലഭിക്കുകയാണെങ്കിൽ അതിൽ 7000 രൂപ ചെലവായാൽ ബാക്കി വരുന്ന 3000 രൂപക്ക് നികുതി നൽകണമെന്നാണ് വ്യവസ്ഥ. ബാബു ഇൻകം ടാക്സിനു ഫയൽ ചെയ്ത റിപ്പോർട്ടിൽ 14-15 സാമ്പത്തിക വർഷം 3.58 ലക്ഷമാണ് വാർഷിക വരുമാനം. ഇതിൽ ശമ്പളം മാത്രമാണ് വരുമാനമായി കാണിച്ചിരിക്കുന്നത്. യാത്രാബത്ത ഉൾപ്പെടെയുള്ളവ വരുമാനമായി അദ്ദേഹം കാണിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ യാത്രാബത്ത വരുമാനമായി കണക്കാക്കണമെന്നാണ് ബാബുവിന്റെ ആവശ്യം. ഇത് തനിക്ക് ഓരോ വർഷവും മികച്ച വരുമാനമുണ്ടായിരുന്നു എന്ന് തെളിയിക്കാനുള്ള ചെപ്പടിവിദ്യയാണ്. ഇത്തരം ചെപ്പടിവിദ്യകൾ ബാബുവിന് അപകടമായി ഭവിച്ചിരിക്കുന്നു. വിജിലൻസ് ബാബുവിന് ലഭിച്ച അലവൻസുകളുടെയെല്ലാം കണക്ക് സർക്കാരിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.
നികുതി കൊടുക്കുന്നത് ഒഴിവാക്കാനാണ് ബാബു തന്റെ യഥാർത്ഥ വരുമാനം കാണിക്കാതിരുന്നത്. അതു തന്നെയാണ് ഇപ്പോൾ ബാബുവിന് വിനയായി തീർന്നത്. ആദായ നികുതി വകുപ്പിനെ സംബന്ധിച്ചടത്തോളം കണക്കുകൾ കൃത്യമായില്ലെങ്കിൽ പിടി വീഴും.
ഐ.ടി വകുപ്പ് ബാബുവിന് പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ബാബു വരുമാനത്തിൽ കള്ളം കാണിക്കുമെന്ന സംശയം ഐ .ടി വകുപ്പിന് നേരെത്തെയുണ്ട്. ബാബുവിനെതിരെ ആരോപണം ഉണ്ടായപ്പോഴൊക്കെ അദ്ദേഹത്തിന്റെ റിട്ടേണുകൾ ഐ.ടി. പരിശോധിച്ചിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. അങ്ങനെയിരിക്കുമ്പോഴാണ് വിജിലൻസിൽ നിന്നും വിവരങ്ങൾ ചോർന്നു കിട്ടിയത്.
തീരെ സാധാരണമായ നിലയിൽ നിന്നും ഉന്നതങ്ങളിലെത്തിയ ആളാണ് കെ.ബാബു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായതോടെ അദ്ദേഹം രാഷ്ട്രീയത്തിൽ ഉന്നതങ്ങളിലെത്തി. ആവശ്യത്തിലേറെ സമ്പാദിച്ചെങ്കിലും താൻ വിശുദ്ധനാണെന്ന് ബാബു സ്വയം പറഞ്ഞു കൊണ്ടിരുന്നു. അതാണ് ഇപ്പോൾ ബാബുവിന് വിനയായി തീർന്നത്.
https://www.facebook.com/Malayalivartha