കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയതീവ്രവാദ ശക്തികളെന്ന് എം.വി. ഗോവിന്ദന്‍

കീഴാറ്റൂരില്‍ ബെെപ്പാസിനെതിരെ വയല്‍കിളികള്‍ പ്രവര്‍ത്തകര്‍ ആരംഭിച്ച സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍. കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയതീവ്രവാദ ശക്തികളെന്ന് എം.വി. ഗോവിന്ദന്‍പറഞ്ഞു. കീഴാറ്റൂരിലെ സമരക്കാരുമായി സി.പി.എം ഏറ്റുമുട്ടലിനില്ലെന്നും അതല്ല പാര്‍ട്ടി നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കീഴാറ്റൂരില്‍മേല്‍പ്പാലത്തിന് സര്‍ക്കാര്‍ തയാറാണ്. ബൈപാസ് ഇല്ലാതാക്കുന്നതിന്‌വേണ്ടിയാണ് എതിര്‍പ്പുമായി ചിലര്‍ രംഗത്തുവന്നത്. അത് ജനം അംഗീകരിക്കില്ല. പ്രദേശത്തെ കുന്നുകള്‍ ഇടിക്കുമെന്ന പ്രചാരണം ശരിയല്ല. പരമാവധി പ്രകൃതിക്ക് ആഘാതമേല്‍ക്കാത്ത തരത്തില്‍ ബൈപ്പാസ് നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമരത്തിനെതിരെ പ്രതിരോധം തീര്‍ത്ത് സി.പി.എം രംഗത്തെത്തി. ഇതിന്റെ ഭാഗമായി സി.പി.എമ്മിന്റെ നാടിന് കാവല്‍ സമരത്തിന് തുടക്കം കുറിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.കെ. രാഗേഷ് എം.പി ,പി.കെ. ശ്രീമതി എം.പി, ജയിംസ് മാത്യു എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്.
സമരത്തിന്റെ ഭാഗമായി സി.പി.എം പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ വയലിലെത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചു. ബെപ്പാസിനായി സര്‍വേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായ ഉടമകളുടെ പേരെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. സ്ഥലം വിട്ടു നല്‍കാനുള്ള അവരുടെ സമ്മതവും രേഖപ്പെടുത്തിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായ തളിപ്പറമ്ബില്‍ നടന്ന പൊതുയോഗം എം. വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്‌തു. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ പുറത്ത് നിന്നുള്ളവര്‍ ഇടപെടുന്നതിനെതിരെ സി.പി.എം തളിപ്പറമ്ബ് ഏരിയ കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha