ഇങ്ങനെയുള്ള അമ്മമാരും കേരളത്തിലുണ്ട്... പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മ അറസ്റ്റില്‍

ഹോം നഴ്‌സായി ജോലി ചെയ്യുന്ന അമ്മ പ്രായപൂര്‍ത്തിയാകാത്ത മകളെ കാമുകനെകൊണ്ട് പീഡിപ്പിക്കാന്‍ കൂട്ടുനിന്നു. സംഭവത്തില്‍ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാന്തല്ലൂര്‍ സ്വദേശിയായ സ്ത്രീയും കാമുകന്‍ തൃശൂര്‍ പൂമംഗലം ഇടക്കുളം വലിയവീട്ടില്‍ ചന്തു എന്ന സന്തോഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തൃശൂരില്‍ ഹോം നഴ്‌സായി ജോലി ചെയ്യുന്ന 32കാരിയാണ് 12 വയസുള്ള മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നത്. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സന്തോഷുമായി ഇവര്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു.
ജനുവരി 28നായിരുന്നു പീഡന ശ്രമം നടന്നത്.
മറയൂരിലെ ഒരു സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന മകളെ അമ്മ തൃശൂരിലേക്ക് കൊണ്ടുപോവുകയും വടക്കാഞ്ചേരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. പിന്നീട് സന്തോഷിനെ വിളിച്ചുവരുത്തുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം സ്‌കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ ചോദിച്ചപ്പോഴാണ്, അമ്മയുടെ സാന്നിധ്യത്തില്‍ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം പറഞ്ഞത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച മറയൂരില്‍ നിന്നാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് കിട്ടിയ വിവരം വച്ച് സന്തോഷിനെ കുന്ദംകുളത്ത് നിന്നും പിടികൂടി.
https://www.facebook.com/Malayalivartha