യാത്രക്കാരെ നടുക്കി ആ പിഞ്ചുകുഞ്ഞ് ഇരുട്ടത്ത് റെയില്‍വേ ട്രാക്കിലൂടെ ശരീരം മുഴുവൻ ചോരയൊലിപ്പിച്ച് കരഞ്ഞു കൊണ്ട് ഓടി... റെയില്‍വേ പോലീസ് കുട്ടിയുടെ പിന്നാലെ... പിന്നെ സംഭവിച്ചത് ഇങ്ങനെ...

എറണാകുളത്ത് കളമശ്ശേരിയില്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരാണ് കരഞ്ഞുകൊണ്ട് ചോരയൊലിപ്പിച്ച് നടന്നു പോകുന്ന കുഞ്ഞിനെ കണ്ടെത്തുന്നത്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കുട്ടിയെ തിരഞ്ഞിറങ്ങിയ റെയില്‍വേ പോലീസ് കുട്ടിയെ കണ്ടെത്തുന്നത് റെയില്‍വേ ട്രാക്കില്‍ നിന്ന്.
കാല്‍ തെറ്റി ട്രാക്കില്‍ വീണ കുട്ടിയെ പൊലീസ് സാഹസികമായാണ് രക്ഷിച്ചത്. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുട്ടി സംസാരിക്കാന്‍ പോലും കഴിയാതെ അവശനിലയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായി കുട്ടിവന്ന വഴിയില്‍ സഞ്ചരിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടിയെ അന്വേഷിച്ചിറങ്ങിയ കുട്ടിയുടെ അമ്മയെയും നാട്ടുകാരെയും പൊലീസ് കണ്ടെത്തുന്നത്.
കുട്ടിയെ കാണാതായെന്ന് മനസിലായതോടെ തിരഞ്ഞിറങ്ങിയെങ്കിലും കുട്ടി സഞ്ചരിച്ചതിന്റെ എതിര്‍ ദിശയിലാണ് അന്വേഷിച്ച് പോയത്. ഒരാഴ്ച മുമ്പ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരിയാണ് അമ്മ.
ട്രാക്കില്‍ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. റെയില്‍വേ ട്രാക്കിലൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ടു പോകുന്ന പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയ്യിലേല്‍പ്പിക്കുമ്പോള്‍ അധികൃതര്‍ക്ക് സംതൃപ്തിയും സന്തോഷവുമായിരുന്നു.
https://www.facebook.com/Malayalivartha