സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വര്‍ഷങ്ങളായി പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമി നിബന്ധനകള്‍ക്ക് വിധേയമായി പതിച്ചുനല്‍കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കി

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വര്‍ഷങ്ങളായി പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമി നിബന്ധനകള്‍ക്ക് വിധേയമായി പതിച്ചുനല്‍കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് റദ്ദ് ചെയ്തു. കോടതി വിധി അന്തിമമായി ലഭിച്ച കേസുകളില്‍ ഒഴികെ മറ്റ് കേസുകളില്‍ ബാധമാക്കുമെന്ന നിബന്ധനയോടെയാണ് ഉത്തരവ്. ഈ സ്ഥാപനങ്ങള്‍ക്ക് വര്‍ഷങ്ങളായി പാട്ടത്തിന് നല്‍കിയ ഭൂമി നിബന്ധനകള്‍ക്ക് വിധേയമായി പതിച്ചു നല്‍കാന്‍ 2005 ജൂണ്‍ 18നാണ് ആദ്യം ഉത്തരവിട്ടത്.
എന്നാല്‍ 2011 ജൂലൈ 27 ന് ഇറക്കിയ ഉത്തരവില്‍ മുന്‍ ഉത്തരവ് അന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദു ചെയ്തു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയുടെ അളവ് കുറഞ്ഞത് കാരണം സര്‍ക്കാരിന്റെ പൊതു ആവശ്യങ്ങള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി തികയാത്ത സാഹചര്യമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് വീട് വയ്ക്കാന്‍ മാത്രമേ ഭൂമി പതിച്ചു നല്‍കാന്‍ പാടുള്ളുവെന്നും മറ്റ് ആവശ്യങ്ങള്‍ക്ക് പതിച്ച് നല്‍കാതെ പാട്ടത്തിന് മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
2011ല്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ തന്നെ 2005ലെ ഉത്തരവ് അസാധുവായിയിരുന്നു. എന്നാല്‍ അസാധുവായെന്ന പരാമര്‍ശം അതില്‍ ഉണ്ടായിരുന്നില്ല. 2005ലെ ഉത്തരവ് പ്രബല്യത്തിലുണ്ടായിരുന്ന കാലത്ത് എയ്ഡഡ് സ്ഥാപനങ്ങള്‍ ഭൂമി സൗജന്യമായി പതിച്ച് നല്‍കുന്നതിനായി സര്‍ക്കാറിന് നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നു. ഇതില്‍ അര്‍ഹതയുള്ള അപേഷകള്‍ പരിഗണിക്കണമെന്നും കോടതി വിധി അന്തിമമായി ലഭിച്ച കേസുകളില്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പുതിയ ഉത്തരവ്.
സൗജന്യമായി വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നില്‍കിയാല്‍ സാമ്പത്തിക നഷ്ടമുണ്ടാവുകയും ഭൂമി എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പാട്ട ഭൂമി സെന്റിന് 100 രൂപ നിരക്കിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പതിച്ച് നല്‍കിയത്.
https://www.facebook.com/Malayalivartha