സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ പ്രാബല്യത്തിൽ വരുന്നു...

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ ഞായറാഴ്ച പ്രാബല്യത്തില്‍വരും. യാത്രാസൗകര്യമില്ലായ്മയാണ് ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. അതുകൊണ്ടുതന്നെ ഈ കാര്യം മുന്‍നിര്‍ത്തിയാണ് ഈ ഇളവ്. ഇവര്‍ക്ക് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഡ്രൈവിങ് ലൈസന്‍സ് അത്യാവശ്യമാണ്. ലൈസന്‍സിങ് അധികാരിയുടെ മുന്‍ഗണന ഇതായിരിക്കണമെന്ന് മാര്‍ച്ച് 14-ന് മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഒരുകണ്ണിനുമാത്രം കാഴ്ചശേഷിയുള്ളവര്‍ക്ക് മറ്റേ കണ്ണിന്റെ കാഴ്ചശക്തി 6/12 അല്ലെങ്കില്‍ അതിനുമുകളില്‍ തിരശ്ചീനമായ ദൃശ്യതലം 120 ഡിഗ്രി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ളതായി ബന്ധപ്പെട്ട പരിശോധനയില്‍ തെളിയണം. ഒരു കണ്ണ് നഷ്ടമാവുകയോ കാഴ്ചശക്തി ഇല്ലാതാവുകയോ ചെയ്താല്‍ ആ വിധത്തില്‍ സാധാരണജീവിതവുമായി ഇണങ്ങാന്‍ ആറുമാസം സമയം നല്‍കിയേ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടുള്ളൂ.
കൈക്കും കാലിനും മറ്റും ശേഷിക്കുറവുള്ളവര്‍ക്ക്ഓര്‍ത്തോപീഡിക്/ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍ജന്റെ നിര്‍ദേശമനുസരിച്ചുള്ള മാറ്റം വരുത്തി വാഹനം ഓടിക്കാം. നിര്‍ദിഷ്ടവ്യക്തിയുടെ ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തി രജിസ്റ്ററിങ് അതോറിറ്റി അംഗീകരിച്ചതോ അല്ലെങ്കിൽ അത്തരം സൗകര്യത്തോടെ കമ്പനി ഇറക്കുന്നതോ ആയ വാഹനം അപേക്ഷകന്‍ ടെസ്റ്റിനു കൊണ്ടുവരണം. അതില്‍ പൂര്‍ണനിയന്ത്രണത്തോടെയും റോഡുപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് അപകടംവരുത്താതെയും ഓടിക്കാനാവുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് നല്‍കാവുന്നതാണ്. കേള്‍വിക്ക് പ്രശ്നമുള്ളവർക്ക് അവർ ഓടിക്കുന്ന വാഹനത്തില്‍ അത് സൂചിപ്പിക്കുന്ന ചിഹ്നം ഒട്ടിക്കണം. സാധാരണപോലെ ഡ്രൈവിങ് ടെസ്റ്റ് നടത്തി ടെസ്റ്റ് പാസ്സായാല്‍ ലൈസന്‍സ് നല്‍കാവുന്നതാണ്.
ടെസ്റ്റിന്റെ സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കൂടുതല്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കുമാത്രമായി ഒരുദിവസം ടെസ്റ്റ് നടത്താം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്‌സ്/ലൈസന്‍സ് ടെസ്റ്റ് നടത്തണം. ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫീസുകളില്‍ ലേണേഴ്‌സ് ടെസ്റ്റ് താഴത്തെ നിലയിലോ അടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ നടത്തണം. ഭിന്നശേഷിക്കാര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ ഈ സര്‍ക്കുലറിന്റെ പകര്‍പ്പും നല്‍കണം. ഭിന്നശേഷിയുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓഫ്താല്‍മോളജിസ്റ്റ്, ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റ്, ഓര്‍ത്തോ സര്‍ജന്‍ എന്നിവരിലൊരാളില്‍നിന്ന് പൂര്‍ണമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിതഫോറത്തില്‍ ഹാജരാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha