ദു:ഖവെള്ളി ദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗത്തിന് പള്ളി അങ്കണത്തില്‍ മര്‍ദ്ദനം...

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗവും മലങ്കര സഭയുടെ അസോസിയേഷന്‍ മെമ്പറും കുട്ടം പേരൂര്‍ സൈന്റ് ഗ്രീഗോറിയോസ് ഇടവകയുടെ മാനേജിംഗ് കമ്മറ്റി അംഗവും കൂടിയായ നിബിന്‍ നല്ലവീട്ടിലിനെ ദുഃഖവെള്ളി ദിനത്തിലെ ശുശ്രുഷകള്‍ കഴിഞ്ഞ് പള്ളി പിരിഞ്ഞ വേളയില്‍ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് പള്ളി അങ്കണത്തില്‍ വെച്ച് മര്‍ദിച്ചു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിബിനെ വൈദ്യസഹായത്തിനായി മാവേലിക്കര ജില്ലാ ഗവ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പള്ളി വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി വ്യാജ പ്രചാരങ്ങളിലൂടെ ചെങ്ങുന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌കൊണ്ട് രാഷ്ട്രിയ മുതലെടുപ്പ് നടത്താന്‍ പ്രദേശത്തെ പ്രാദേശിക നേതാക്കള്‍ ശ്രമിക്കുന്നു.
https://www.facebook.com/Malayalivartha