വെടിക്കെട്ട് അനുമതിക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക് നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍

സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍. സർക്കുലർ അനുസരിച്ച് വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി നൽകേണ്ട ബാധ്യത പോലീസിനായിരിക്കും. ഇക്കാര്യത്തിൽ പൊലീസിന് ഒഴിഞ്ഞുമാറാൻ ആകില്ല.
അതേസമയം വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദത്തിന് വഴങ്ങി അനുമതി നല്‍കാൻ പാടില്ല. സാമ്പിളുകള്‍ പരിശോധന നടത്തി മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വെടിക്കെട്ട് അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരം കർശന നിർദ്ദേശങ്ങൾ.
https://www.facebook.com/Malayalivartha