സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനാണ് ആദിവാസി വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തി ; സ്‌കൂളിനെതിരെ പരാതി

ആദിവാസി വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നതിൽ നിന്നും ഒഴിവാക്കി. സ്‌കൂളിന്റെ വിജയ ശതമാനം ഉയർത്താനെന്ന് ആരോപണം. വയനാട്ടിലെ നീര്‍വാരം ഗവ.ഹൈസ്‌കൂളിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നത്.
സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കുമെന്നതിനാല്‍ തങ്ങളോട് ഇത്തവണ പരീക്ഷ എഴുതേണ്ടെന്ന് അധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതിനു പുറമെ നിരക്ഷരരായ മാതാപിതാക്കളോട് മക്കള്‍ പരീക്ഷ എഴുതുന്നില്ലെന്ന് രേഖാമൂലം അധികൃതര്‍ ഒപ്പിട്ട് വാങ്ങിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എന്നാൽ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹാജരില്ലാത്തതിനാലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ തുടര്‍ച്ചയായി സ്‌കൂളില്‍ വരാത്തതിനാല്‍ അവരുടെ പേരു വെട്ടുകയായിരുന്നുവെന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും പ്രധാന അധ്യാപകന്‍ അറിയിച്ചു.എന്നാൽ സ്‌കൂളുകളുടെ വിജയശതമാനം വര്‍ധിപ്പിക്കാന്‍ ജില്ലയിലെ തന്നെ മറ്റു സ്‌കൂളുകളിലും ആദിവാസി കുട്ടികളെ മാറ്റിനിര്‍ത്തിയതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha