മതരഹിതരായവർ 1234 പേർ മാത്രം ; കുട്ടികളുടെ പുതിയ കണക്ക് പുറത്ത്

മതരഹിത കുട്ടികളുടെ കണക്ക് സൂചിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. ജാതിയും മതവും വേണ്ടെന്ന് വച്ചവര്‍ 1234 പേര്‍ മാത്രമാണെന്ന് കണക്കുകൾ പറയുന്നു. ഐടിഅറ്റ് സ്കൂള്‍ ഡയറക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
കോളം പൂരിപ്പിക്കാത്തവരെയും മതരഹിതരായി കണക്കാക്കി. ജാതിയും മതവും വേണ്ടെന്ന് സ്‌കൂള്‍ പ്രവേശനം നേടിയവര്‍ ഒന്നേകാല്‍ ലക്ഷം പേര്‍ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സഭയില്‍ വച്ച കണക്ക്. എന്നാല്‍ ഇത് തെറ്റാണെന്ന് പല സ്കൂളുകളും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha