ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷന്‍ പുന:സ്ഥാപിക്കണം; ഹാദിയ

ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്‍കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്.2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാമസ്ജിദില്‍വച്ചാണ് ഹാദിയയുടെയും ഷെഫീന്‍ ജഹാന്‍റെയും വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം ഹാദിയയും ഷെഫിനും ചേര്‍ന്ന് ഒതുക്കുങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നിട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്നു സര്‍ട്ടിഫിക്കറ്റ് നല്‍കരുത് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.2017 മേയ് 24 ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് 2018 മാര്‍ച്ച് 8ന് ഹാദിയയുടെയും ഷെഫീന്‍ ജഹാന്‍റെയും വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha