ഓട്ടോ ഇടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്... പ്രതി പൊലീസില്‍ കീഴടങ്ങിയപ്പോൾ പുറത്ത് വരുന്നത്...

കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് കുരിശുപള്ളി കുന്തളംപാറ ഇല്ലത്ത്‌പറമ്പില്‍ കണ്ണന്‍, കട്ടപ്പന ജംഗ്‌ഷന് സമീപം ഓട്ടോ ഇടിച്ച് മരിച്ചത്. കേസന്വേഷിച്ച പൊലീസ് സനലിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് ആദ്യം കേസെടുത്തത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ കൊലപാതകമെന്ന് പൊലീസ്. തട്ടുകട ജീവനക്കാരനായിരുന്നു കണ്ണന്‍.
സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കല്ലുകുന്ന് കൊല്ലശ്ശേരില്‍ സനല്‍കുമാര്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
സനലും കണ്ണനും തമ്മില്‍ നഗരത്തിലെ ബാറിന് സമീപത്ത് വെച്ച് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി . ഇതിന് ശേഷമാണ് കണ്ണനെ സനല്‍ ഓട്ടോ ഇടിപ്പിച്ച് കൊന്നത് .തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. എന്നാല്‍ കണ്ണന്റെ ബന്ധുക്കളും നാട്ടുകാരും സംസ്‌കാരം വൈകിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.
കട്ടപ്പന ഡി.വൈ.എസ്.പിക്ക് മുന്നിലാണ് സനല്‍കുമാര്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha