പത്തു വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്നേഹവും സുരക്ഷയും ഇനി ഇരട്ടിയായി നല്‍കും ; സാമൂഹ്യമാധ്യമങ്ങൾ തുണയായപ്പോൾ ഒരമ്മയ്ക്ക് തിരിച്ചു കിട്ടിയത് പത്തു വർഷമായുള്ള പ്രാർത്ഥനയുടെ ഫലം ; കണ്ണും മനസും നിറഞ്ഞൊരു കാത്തിരിപ്പിന്റെ കഥ

നൊന്തുപെറ്റ മകനെ തേടിയുള്ള ജാനകിയമ്മയുടെ കാത്തിരിപ്പിന് വിരാമം. പത്തുവര്‍ഷം മുൻപ് തന്റെ കൈത്തുമ്പിൽ നിന്നും അകന്നുപോയ മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ കഥ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് മകന്‍ ഷാജികുമാര്‍ തിരികെയെത്തിയത്.
പത്തുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കൈകളിൽ വീണ്ടും തിരിച്ചെത്തിയ മകനെ ജാനകിയമ്മ കണ്‍നിറയെ കണ്ടു. ഷാജികുമാര്‍ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചപ്പോൾ അമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തിനു സാക്ഷിയായവരുടെയെല്ലാം കണ്ണും മനസും നിറഞ്ഞു.
തലസ്ഥാനത്തെ ബേക്കറി വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമവാര്‍ത്തകള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതോടെയാണ് തിരുവല്ലത്ത് ബേക്കറിയില്‍ ജോലിചെയ്യുന്ന ഷാജികുമാര്‍ അമ്മയെത്തേടിയെത്തിയത്. പത്തു വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്നേഹവും സുരക്ഷയും ഇരട്ടിയായി നല്‍കുമെന്ന് ഉറപ്പു പറഞ്ഞാണ് ഷാജികുമാര്‍ അമ്മയെക്കൂട്ടി വീട്ടിലേക്ക് മടങ്ങിയത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജയും അമ്മയുടെയും മകന്റെയും കൂടിച്ചേരലിനു മുന്നിട്ട് നിന്ന സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീലും സന്തോഷത്തിനു സാക്ഷികളായി.
https://www.facebook.com/Malayalivartha