സത്യസന്ധമായി ജോലിചെയ്തതിന് ലഭിച്ച പ്രതിഫലം മൂന്നുവർഷത്തെ തളർന്ന ജീവിതം ; ഭക്ഷണം കഴിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയാതെ നരകയാതന അനുഭവിക്കുമ്പോളും ശിക്ഷയനുഭവിക്കാതെ കേസിലെ പ്രതികൾ ; ഇനി സർക്കാരിനോടുള്ള അപേക്ഷ കുടുംബത്തെ സഹായിക്കണമെന്ന് മാത്രം

കണ്ണൂർ പരിയാരത്ത് മണൽമാഫിയ സംഘം തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച രാജൻ എസ്‌ഐ.തളർന്ന ശരീരവും ജീവിതവുമായി പോരാടുന്നു. സത്യസന്ധമായി ജോലിചെയ്തതിന് മൂന്നുവർഷമായി തളർന്ന ശരീരവുമായി ജീവിതം തള്ളി നീക്കുകയാണ് അദ്ദേഹം. ഈ മാസമാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിക്കേണ്ടത്.
മൂന്നു വർഷമായി രാജൻ നരകയാതന അനുഭവിക്കുമ്പോഴും കേസിൽ പ്രധാന പ്രതികളിൽ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല. തകർന്ന ശരീരവുമായി ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെ കുടുംബത്തെ സഹായിക്കണമെന്ന് മാത്രമാണ് ഈ പൊലീസുകാരൻ സർക്കാരിനോട് അപേക്ഷിക്കുന്നത്.
മൂന്നു വർഷമായി ഇദ്ദേഹത്തിന് ഭക്ഷണം കഴിക്കാനോ നല്ല രീതിയിൽ സംസാരിക്കാനോ നേരെ എഴുന്നേറ്റ് നടക്കാനോ ഒന്നും കഴിഞ്ഞിട്ടില്ല. 2015 മെയ് മാസത്തിൽ പുലർച്ചെയാണ് മണൽക്കടത്ത് ലോറിക്ക് കൈകാണിച്ച രാജനെ മണൽമാഫിയ സംഘം ലോറിക്കുള്ളിൽ കയറ്റി, ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ജാക്കിലിവർ കൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്.
സ്വന്തം സ്റ്റേഷനിൽ ഉണ്ടായിരുന്നവർതന്നെയാണ് മണൽക്കടത്തുകാരിൽ നിന്ന് മാസപ്പടി വാങ്ങി റെയ്ഡ് വിവരങ്ങൾ ചോർത്തി കൊടുത്തത് അടിയുടെ ആഘാതത്തിൽ തലയോട്ടി തകർന്ന്, ശരീരം വലതുവശം തളർന്നു. ഭക്ഷണം കുഴലീലൂടെ മാത്രം. ചികിത്സാഭാരം വേറെ.
മൂന്നു വർഷമായി രാജൻ നരകയാതന അനുഭവിക്കുമ്പോഴും കേസിൽ പ്രധാന പ്രതികളിൽ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല. പിടിയിലായ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരെല്ലാം ജാമ്യത്തിലിറങ്ങി. ഹക്കീം എന്ന പ്രധാന പ്രതിയെ ഇനിയും പിടികൂടിയിട്ടുമില്ല. രണ്ട് പേർ വിദേശത്തും.
https://www.facebook.com/Malayalivartha