"നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഉള്ളവർ ജനിച്ചാലേ അതിന്റെ വിഷമം മനസിലാകൂ"; വിമർശിച്ചവർക്ക് മറുപടിയുമായി ട്രാൻസ്‌ജെൻഡർ ദമ്പതിമാർ ; വിവാഹ ശേഷം വിശേഷങ്ങൾ പങ്കു വെച്ച് സൂര്യയും ഇഷാനും മലയാളി വാർത്തയോട്

ചരിത്രത്തിലെ ആദ്യ ട്രാൻസ്‍ജെൻഡർ ദമ്പതികളാണ് സൂര്യനും ഇഷാനും. ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കിയായിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിച്ചത് വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റെതും. വിവാഹ ശേഷമുള്ള വിശേഷങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും മലയാളി വാർത്തയോട് മനസ് തുറക്കുകയാണ് ഇഷാനും സൂര്യയും. സൂര്യ ഒരു മേക്കപ്പ് ആർട്ടിസ്റ്റും നിരവധി സ്റ്റേജ് ഷോ കളിലൂടെയും പ്രശസ്തയാണ്. .ഇഷാൻ പൊതുവെ അല്പം നാണം കുണുങ്ങിയാണ് . കാര്യങ്ങൾ ഉറക്കെ സംസാരിക്കില്ല .
പക്ഷെ വിവാഹ ജീവിതത്തിൽ വളരെ സന്തോഷത്തിലാണ് ഇരുവരും. അഭിമുഖത്തിന് മുൻപ് മലയാളി വാർത്ത റിപ്പോർട്ടർ മതത്തെ കുറിച്ചുള്ള ചോദ്യം ചോദിക്കട്ടെ എന്ന് പറഞ്ഞപ്പോൾ ദയവു ചെയ്തു ചോദിക്കരുത് . മനുഷ്യനെ ഏറ്റവും കൂടുതൽ അകറ്റുന്നത് മതമാണ് മതത്തിൽ വിശ്വസിക്കരുത് പകരം ദൈവത്തിൽ വിശ്വസിക്കുക എന്നായിരുന്ന് സൂര്യ യുടെ മറുപടി . ഭർത്താവിന്റെ വീട്ടിൽതാൻ സമ്പൂർണ സുരക്ഷിത ആണെന്നും അവരുടെ മതം എന്റെ ജീവിതത്തിനും വിവാഹ സങ്കല്പങ്ങൾക്കും ഒരു തരത്തിലുള്ള കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടില്ല എന്ന് സൂര്യ പറഞ്ഞു.
ലോകത്ത് ആദ്യമായി നടന്ന ട്രാൻസ്‍ജിൻഡർ വിവാഹം ഇങ്ങനെ ആയിരുന്നില്ല നടത്തേണ്ടിയിരുന്നത്. കുറച്ചു കൂടി പോപ്പുലാരിറ്റി ഉണ്ടായിരുന്നങ്കിൽ മറ്റുള്ളവർക്ക് കൂടി മാതൃക ആക്കേണ്ടി ഇരുന്ന വിവാഹം ആണിത്. മലയാളി വാർത്ത ഫേസ് ബുക്കിൽ ലൈവിലൂടെ ലക്ഷക്കണക്കിനാളുകളാണ് ഇവരുടെ വിവാഹത്തിൽ ആശംസകൾ അറിയിച്ചത് അതിൽ മോശം തരത്തിൽ വന്ന കമന്റുകൾക്ക് അതായത് സുര്യയുടേം ഇഷാന്റെയും സെക്സ് ലൈഫിൽ കടന്നാക്രമിച്ച വ്യക്തികൾക്ക് സൂര്യയുടെ മറുപടി "നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചാലേ ഇതിന്റെ ബുദ്ധി മുട്ടുകൾ നിങ്ങൾ അറിയു.. അത് കൊണ്ട് തന്നെ ഞങ്ങളെ കളിയാക്കിയവർ അവരുടെ കുടുബത്തിൽ ഞങ്ങളെ പോലെ ഉള്ളവർ ജനിക്കട്ടെ"എന്നായിരുന്നു.
https://www.facebook.com/Malayalivartha