മേളയെ കുറിച്ച് മന്ത്രിയുടെ അഭിപ്രായമെന്താണെന്ന് കുരുന്നുകള്‍ ; നിങ്ങളല്ലേ അത് പറയേണ്ടതെന്ന് മന്ത്രി, സൂപ്പറെന്ന് കുട്ടികള്‍

സാറേ... സാറേ... ഇവിടെ പല താരങ്ങളും വന്നു എന്നാപ്പിന്നെ അമിതാഭ് ബച്ചനേം ഷാറൂഖാനേം പോലുള്ള ബോളിവുഡ് സ്റ്റാര്‍സിനേം കൊണ്ടുവന്ന് കൂടേ..., കുട്ടി ഡെലിഗേറ്റിന്റെ വലിയ ചോദ്യം കേട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിരിച്ചു. ' നിങ്ങളെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ലോകോത്തര സിനിമകള്‍ കാണിക്കുക എന്നതാണ് ബാല ചലച്ചിത്രമേള കൊണ്ട് സര്‍ക്കാരും ശിശുക്ഷേമസമിതിയും ഉദ്ദേശിക്കുന്നത്. ബോളിവുഡ് താരങ്ങളെ കൊണ്ടുവരുക എന്നത് വലിയമോഹമാണ്. അതിനായുള്ള പരിശ്രമം നല്ലതാണ്, ഒപ്പം ചെലവേറിയതും. അവരെയൊക്കെ കൊണ്ടുവരുന്നതിലുപരി നിങ്ങളെ നല്ല സിനിമകള്‍ കാണിക്കുക എന്നതാണ് ലക്ഷ്യം' മന്ത്രി പറഞ്ഞു.
ഐ.സി.എഫ്.എഫ് കെയെക്കുറിച്ച് മന്ത്രിയുടെ അഭിപ്രായം എന്തെന്ന് ഒരു കാന്താരിയുടെ ചോദ്യം കേട്ട് മന്ത്രി കുലുങ്ങിച്ചിരിച്ചു. നിങ്ങടെ അഭിപ്രായം കേള്‍ക്കട്ടെ എന്നായി മന്ത്രി. എല്ലാവരും ഒരേ സ്വരത്തില്‍ ആര്‍ത്ത് വിളിച്ചു പറഞ്ഞു ' സൂപ്പര്‍' ... അത് തന്നെയാണ് തന്റെയും അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് മാത്രമായി സിനിമ കാണാനായി ഒരു ലോകം എന്നത് വലിയ സന്തോഷവും ആഹഌദവും ആനന്ദവുമാണ്. മേള ഈ നാട്മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു. പത്രമാധ്യമങ്ങള്‍ കണ്ടാലത് മനസിലാകും.
ഒരു ദിവസം എത്ര സിനിമ കണ്ടെന്ന് മന്ത്രി ചോദിച്ചു; ' ഒരുപാട് കണ്ടു'
ഒരുപാടെന്ന് പറഞ്ഞാ, എണ്ണമില്ലേ? എന്നായി മന്ത്രി. 15ഉം 17ഉം സിനിമ കണ്ടെന്ന് കുട്ടികള്‍ മത്സരിച്ചു പറഞ്ഞു. ഇത് തന്നെയാണ് ഈ ഫെസ്റ്റിവല്‍ കൊണ്ട് എന്ത് നേടിയെന്ന ചോദ്യത്തിനുള്ള ഉത്തരമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ ചലച്ചിത്രമേള നടത്താന്‍ വൈകിയതെന്ത്? എന്നായി മറ്റൊരു ചോദ്യം. ശിശുക്ഷേമ സമതിക്ക് വിഷനുള്ള നേതൃത്വം ഉണ്ടായതിപ്പോഴാണെന്നും മന്ത്രി പറഞ്ഞു.
നിങ്ങളെങ്ങനത്തെ സിനിമകളാണ് കണ്ടിരുന്നതെന്ന് മന്ത്രി? ' അടിപൊളിയായിരുന്നു കണ്ടിരുന്നത്. ഇവിടെ സ്വതന്ത്രരായി, ഇഷ്ടമുള്ള സിനിമകളാണ് കണ്ടിരുന്നത്.
സിനിമകളില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊണ്ട് നല്ല കുഞ്ഞുങ്ങളായി വളരണമെന്ന് പറഞ്ഞ് മന്ത്രി യാത്രയായി. ചടങ്ങില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, ട്രഷറര്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, സമിതി അംഗം പശുപതി എന്നിവര്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ എത്തിയ ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നു
അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ എത്തിയ ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികള്‍ക്കൊപ്പം.
https://www.facebook.com/Malayalivartha