'എനിക്ക് ബ്രയിന്‍ ട്യൂമറാണ് ആരെയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല' കത്തെഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ കിളിമാനൂർ സ്വദേശിയുടെ തിരോധാനം ദുരൂഹതകൾ ഏറുന്നു...

ബ്രയിന്‍ ട്യൂമറിന്റെ അസുഖമാണെന്നുംകേശവപുരം തിരുവറ്റൂര്‍ അശോക ഭവനില്‍ ദീപയെ (22) യാണ് ആഴ്ചകൾ കഴിഞ്ഞിട്ടും കാണാമറയത്ത്. തിരുവനന്തപുരത്തെ ഒരു ഓൺലൈൻ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 8 മണിക്കാണ് ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലിക്കായെന്ന പേരിൽ വീട്ടില്‍ നിന്നിറങ്ങിയത്. ഒന്നര മാസം മുന്‍പാണ് പ്രസ്തുത സ്ഥാപനത്തില്‍ ദീപ ജീവനക്കാരിയായത്. വൈകിട്ട് 7 മണിയോടെ വീട്ടില്‍ മടങ്ങിയെത്താറാണ് പതിവ്. വളരെ വൈകിയിട്ടും വരാത്തതിനെ തുടര്‍ന്ന് മൊബൈലില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
സ്ഥാപനത്തില്‍ ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ നാലഞ്ച് ദിവസം മാത്രമാണ് അവിടെ ജോലിക്ക് എത്തിയതെന്ന് അവര്‍ പറഞ്ഞതായി അശോകന്‍ പറയുന്നു. ട്യൂമര്‍ ഉള്ളതായി വീട്ടുകാര്‍ ഇതുവരെയും അറിഞ്ഞിരുന്നില്ല. ദീപ യെ കാണാനില്ലെന്ന് കാട്ടി പിതാവ് അശോകന്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ദീപയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ദീപയെ കാണാതായതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കിട്ടിയ കത്തില്‍ തനിക്ക് ബ്രയിന്‍ ട്യൂമറിന്റെ അസുഖമാണെന്നും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പൂനെയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകുകയാണെന്നും എഴുതിയിരുന്നു.
https://www.facebook.com/Malayalivartha