മൈക്രോഫിനാന്‍സ് തട്ടിപ്പിൽ വെള്ളാപ്പള്ളി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ എഫ്‌ഐആര്‍ ; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കേസിന് പിന്നിലെന്ന് എസ്‌എന്‍ഡിപി നേതൃത്വം

ചെങ്ങന്നൂരിലെ മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കേസിന് പിന്നിലെന്നാണ് എസ്‌എന്‍ഡിപി യൂണിയന്‍ നേതൃത്വംആരോപിച്ചു.
ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുഷാര്‍ വെള്ളാപ്പള്ളി, രതീഷ് കുമാര്‍, അനില്‍ പി ശ്രീരംഗം, കെകെ മഹേഷന്‍, സുനില്‍ വള്ളിയില്‍, അനൂപ് സേനന്‍, കെ സന്തോഷ് കുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
മുന്‍ ഭരണ സമിതി അംഗം സുദര്‍ശനനാണ് പരാതിക്കാരന്‍. മൈക്രോ ഫിനാന്‍സ് വായ്പയുടെ പേരില്‍ 64 കോടി തട്ടിച്ചുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha