അരിസ്റ്റോ സുരേഷ് എത്തി... കുട്ടിക്കൂട്ടം സ്‌നേഹം കൊണ്ട് പൊതിഞ്ഞു; താരത്തിന്റെ സമ്മാനം ഒണപ്പാട്ട്

'എല്ലാരും ഊണ് കഴിച്ചോ' എന്ന് ചോദിച്ചോണ്ടാണ് നടന്‍ അരിസ്‌റ്റോ സുരേഷ് കുട്ടികളുടെ ചലച്ചിത്രമേളയിലേക്ക് എത്തിയത്. എല്ലാവരും തലയാട്ടി, 'എന്നിട്ട് മുത്തേ... പൊന്നേ... കരയല്ലേ...' എന്ന സുരേഷിന്റെ ട്രേഡ്മാര്‍ക്കായ പാട്ട് കുട്ടികള്‍ പാടി. സുരേഷ് ഏറ്റുപാടി. അങ്ങനെ മേളയില്‍ പാട്ടിന്റെ പൊടിപൂരം. ബാല ഡെലിഗേറ്റുകളുടെ സ്വീകരണ ഗാനം കഴിഞ്ഞപ്പോള്‍ സുരേഷ് മൈക്ക് കയ്യിലെടുത്തു, ' പൂങ്കിളികള്‍... പുന്നാരക്കിളികള്‍, എന്‍ അരുമയാം കുഞ്ഞാറ്റക്കിളികള്‍' എന്ന ഓണപ്പാട്ടങ്ങ് കാച്ചി. സംഗതികളെല്ലാം ഒത്തില്ലെങ്കിലും പിള്ളേര് ഹാപ്പി. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ചേര്‍ന്നു.
' ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടികളുടെ സിനിമ മൈഡിയര്‍ കുട്ടിച്ചാത്തനാണ്. ഇന്ന് കുട്ടികളുടെ സിനിമയെന്ന പേരില്‍ ഇറങ്ങുന്നതൊന്നും ചില്‍ഡ്രന്‍സ് ഫിലിമല്ല. കുട്ടികളുടേതെന്ന പേര് മാത്രമേ ഉള്ളൂ. അതുകൊണ്ട് കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരം സിനിമകള്‍ രസിപ്പിക്കുന്നില്ല. കുട്ടികളുടെ സിനിമയില്‍ അവരുടെ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കേണ്ടത്. ഒരുപാട് കലകള്‍ ചേരുന്നതാണ് സിനിമ. മറ്റേത് കലയിലൂടെയും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ശക്തമായി സിനിമയിലൂടെ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാനാവും അതാണ് സിനിമയുടെ ശക്തി. പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തിയവരുടെ ചെരുപ്പുകള്‍ മോഷ്ടിച്ച് വിറ്റ് ഞാന്‍ സിനിമകള്‍ കണ്ടിട്ടുണ്ട്. ഇന്ന് ചെറിയ ചെറിയ ചലച്ചിത്രമേളകള്‍ ഉള്‍പ്പെടെ ഉള്ളതിനാല്‍ കുട്ടികള്‍ക്ക് ഫ്രീയായി സിനിമകള്‍ കാണാന്‍ അവസരങ്ങളുണ്ട്. ജീവിതാനുഭവങ്ങള്‍ സ്വാംശീകരിച്ച് സിനിമകള്‍ എടുക്കുന്നവര്‍ക്ക് വിജയിക്കാനാകും. നിങ്ങളെല്ലാം നല്ല ചലച്ചിത്രപ്രവര്‍ത്തകരായി മാറട്ടെ എന്ന് ആശംസിക്കുന്നു.
ചടങ്ങില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, വൈസ് പ്രസിഡന്റ് അഴീക്കോട് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയിലെത്തിയ നടന്‍ അരിസ്റ്റോസുരേഷ് കുട്ടികള്‍ക്കൊപ്പം പാട്ട് പാടുന്നു.
https://www.facebook.com/Malayalivartha