കുട്ടികള്‍ക്ക് ഒരേ... വാശി, മൈഡിയര്‍ കുട്ടിച്ചാത്തനും ജുറാസിക്ക് പാര്‍ക്കും ശനിയാഴ്ച്ച വീണ്ടും കളിക്കും

കുട്ടി ഡെലിഗേറ്റ്‌സുകള്‍ക്ക് ഒരേ വാശി... മൈഡിയര്‍ കുട്ടിച്ചാത്തനും ജുറാസിക്ക് പാര്‍ക്കും വീണ്ടും കാണണം. കാണാത്തവര്‍ക്ക് കണ്ടേ തീരൂ... പണ്ട് കണ്ടതാണെങ്കിലും പല മാതാപിതാക്കള്‍ക്കും ഈ സിനിമകള്‍ മക്കള്‍ക്കൊപ്പം ഒന്നൂടെ കാണണം. അങ്ങനെ സംഘാടകര്‍ രണ്ട് സിനിമകളും ഇന്ന് (ശനി) വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.
മൈഡിയര്‍ കുട്ടിച്ചാത്തന്‍ രാവിലെ 9.30യ്ക്കും ജുറാസിക്ക് പാര്‍ക്ക് 11.45നും കലാഭവനില്‍ കാണിക്കും. വ്യാഴാഴ്ച കലാഭവനില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കളിച്ചെങ്കിലും പലര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ഷോ തുടങ്ങുന്നതിന് മുമ്പ് ഹൈസ്ഫുള്‍ ആയിരുന്നു. ഇതോടെയാണ് കുട്ടിച്ചാത്തനെ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി പല കുട്ടി ഡെലിഗേറ്റുകളും ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിനെ സമീപിച്ചത്. കുട്ടികളുടെ മനസ് അറിഞ്ഞ് അദ്ദേഹം അതിന് സമ്മതം മൂളുകയായിരുന്നു.
https://www.facebook.com/Malayalivartha