കോഴിക്കോട് ജ്വല്ലറിയില്‍ സീലിങ് പൊളിച്ച് മോഷണം

കോഴിക്കോട് കൊടുവള്ളി സില്‍സില ജ്വല്ലറിയില്‍ സീലിങ് പൊളിച്ച് കവര്‍ച്ച. മൂന്നു കിലോ സ്വര്‍ണം മോഷണം പോയിരിക്കുന്നത്. ടൗണിലെ കെട്ടിടത്തില്‍ ഒറ്റമുറിയിലാണു ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.
കടയുടെ പിന്‍ഭാഗം കുത്തിത്തുരന്ന മോഷ്ടാക്കള്‍ പിന്നീടു സീലിങ് പൊളിച്ചാണു കടയ്ക്കുള്ളിലെത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha