മണ്‍സൂണ്‍ ഇത്തവണ നേരത്തെ; 29ന് മഴ എത്തുമെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് റിപ്പോര്‍ട്ട്. പതിവിനും മൂന്ന് ദിവസം മുന്‍പ് മെയ് 29ന് തന്നെ മഴയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുക.
മണ്‍സൂണ്‍ നേരത്തെ തുടങ്ങുമെങ്കിലും ഇത്തവണ മഴയുടെ അളവ് സാധാരണ നിലയിൽ തന്നെ ആയിരിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘങ്ങള്‍ മെയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങും. പിന്നീടാണ് കേരളത്തിലേയ്ക്ക് എത്തുക.
https://www.facebook.com/Malayalivartha