കേരളത്തില്‍ കാലവര്‍ഷം ഇക്കുറി നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം എത്തുക മെയ് 29നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ദിവസം മുന്‍പ് എത്തുമെന്നാണ് അറിയിപ്പ്. സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ജൂണിനും സെപ്തംബറിനും ഇടയില്‍ 97 ശതമാനം മുതല്‍ 104 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. 45 ദിവസം കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 30നും 2016 ല്‍ ജൂണ്‍ 7നുമാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്.
https://www.facebook.com/Malayalivartha