പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോയ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; നാലു പേരുടെ നിലഗുരുതരം

ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന് സമീപമാണ് സംഭവം. പഞ്ചറായിക്കിടന്ന ലോറിയില്‍ സ്വകാര്യ ബസ് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ഉടൻ തന്നെ ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാലു പേരുടെ നിലഗുരുതരമാണ്. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചറൊട്ടിച്ച് കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബസിടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ എമര്‍ജന്‍സി വാതില്‍ പ്രവര്‍ത്തിക്കാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.
വാതില്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha