കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ വിജയമാര്‍ക്ക്? എത്ര ഒളിപ്പിച്ചാലും എംഎല്‍എമാര്‍ ബിജെപിയ്ക്ക് അനുകൂലമായി നില്‍ക്കുമെന്ന് ബിജെപി ക്യാമ്പ്; വിശ്വാസ വോട്ടെടുപ്പില്‍ യദൂരപ്പ വിജയിച്ചാല്‍ തകരുന്നത് കോണ്‍ഗ്രസ്

കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഇന്നത്തെ ദിവസം നിര്‍ണായകമാണ്. യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രധാന സുപ്രീംകോടതി ഉത്തരവ് കര്‍ണാടകക്കും യെദിയൂരപ്പാക്കും ബിജെപിക്കും സമ്മാനിച്ചത് ഉറക്കമില്ലാത്ത ഒരു രാത്രിയാണ് . 117 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യവും 104 അംഗങ്ങള്‍ മാത്രമുള്ള ബിജെപിയും കരുനീക്കങ്ങള്‍ ശക്തമാക്കി. 104 എംഎല്‍എമാരുള്ള ബിജെപിക്ക് 112 എന്ന മാജിക് നമ്പരില്‍ എത്താന്‍ കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
8 ഓളം എംഎല്‍എമാര്‍ തങ്ങള്‍ക്കനുകൂലമായി രംഗത്തുണ്ടെന്നാണ് ബിജെപിയുടെ വാദം. അതേസമയം 3 എംഎല്‍എമായ കോണ്‍ഗ്രസ് ക്യാമ്പ് വിട്ടെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
റാഞ്ചല്‍ ഭീതി ഭയന്ന് ജെഡിഎസും കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. ശനിയാഴ്ച രാവിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാവും വൈകിട്ട് വിശ്വാസ വോട്ടെടുപ്പ്.
120 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് സുപ്രീംകോടതി വിധിക്ക് ശേഷവും ബിജെപി എംപി ശോഭ കരന്തലജെ ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. ആരെയും തങ്ങളുടെ പക്ഷത്തു നിന്നും അടര്‍ത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസും ജെഡിഎസും അവകാശപ്പെടുന്നു. ഇത്തരത്തില്‍ വാദങ്ങളും പ്രതിവാദങ്ങളും ഉയരുന്‌പോള്‍ കാര്യങ്ങളുടെ വ്യക്തതയ്ക്ക് ശനിയാഴ്ച വൈകിട്ട് നാല് വരെ കാത്തിരിക്കേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പിന്റെ സമയം പരമാവധി നീട്ടിയെടുക്കാന്‍ സുപ്രീംകോടതിയില്‍ നടന്ന ശ്രമം തന്നെ ബിജെപി ക്യാമ്പിലെ ആശങ്കയുടെ തെളിവാണ്. തിങ്കളാഴ്ച വരെയെങ്കിലും സമയം വേണമെന്ന് യെദിയൂരപ്പയുടെ അഭിഭാഷകന്‍ അപേക്ഷിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവര്‍ക്ക് പോലും ഉറപ്പില്ലെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു.
മറുവശത്ത് എങ്ങനെയും തങ്ങളുടെ എംഎല്‍എമാരെ റാഞ്ചലില്‍ നിന്ന് സംരക്ഷിച്ച് ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞ് ശ്രമിക്കുന്നത്. വാഗ്ദാനങ്ങളും ഭീഷണികളും ഒഴിവാക്കാനാണ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് മാറ്റിയതെന്നും ഇരു കക്ഷികളും അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha