കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസുകൾ നിരത്തിലിറക്കാൻ കുടുംബശ്രീയുമായി കൈകോർത്ത് സർക്കാർ... സവാരിക്ക് പകരം നാവിൽ കൊതിയൂറും രുചിക്കൂട്ടുകളുമായി ആനവണ്ടികൾ

ഉപയോഗ ശൂന്യമായ ബസുകള്‍ ഉപയോഗിച്ച് കുടുബശ്രീയുടെ സഹായത്തോടെ കാന്റീന്‍ പദ്ധതി നടപ്പാക്കാന്‍ കെ എസ് ആര്‍ ടി സി നീക്കം ആരംഭിച്ചു. കാലപ്പഴക്കവും തകരാറും മൂലം റോഡില്‍ നിന്ന് പിന്‍വലിച്ച് കട്ടപ്പുറത്ത് കയറ്റിയ കെ എസ് ആര്‍ ടി സി ബസുകളാണ് കാന്റീനുകളാക്കി മാറ്റാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് ഇത്തരമൊരു നീക്കം.
ഇതു സംബന്ധിച്ചുള്ള പദ്ധതി നിര്‍ദേശം കുടുംബശ്രീ നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം പദ്ധതി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പദ്ധതി നിര്‍ദേശം കുടുംബശ്രീ നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ചക്കകം പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടൊപ്പം കുടുംബശ്രീയുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും കെ എസ് ആര്‍ ടി സി തീരുമാനിച്ചിട്ടുണ്ട്.
പഴയ കെ എസ് ആര്‍ ടി സി ബസുകളില്‍ കാന്റീന്‍ നടത്തിപ്പ് ഉള്‍പ്പെടെ ആറ് പദ്ധതികളടങ്ങിയ നിര്‍ദേശമാണ് കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിയിരിക്കുന്നത്. ആറ് പദ്ധതികളടങ്ങിയ നിര്‍ദേശമാണ് കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.
പഴയ കെഎസ്ആര്‍ടിസി ബസുകളില്‍ കാന്റീന്‍ നടത്തിപ്പ്, ബസുകള്‍ വൃത്തിയാക്കല്‍, കംഫര്‍ട്ട് സ്‌റ്റേഷന്‍, എസി വിശ്രമകേന്ദ്രം, സ്ത്രീകളുടെ മുലയൂട്ടല്‍ കേന്ദ്രം എന്നിവ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha