ഓഫിസില്‍ വരാത്തതിന് കാരണം തിരക്കിയപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ ഉത്തരം കേട്ട് നാട്ടുകാര്‍ ഞെട്ടി

ഇങ്ങനേയും ഉദ്യോഗസ്ഥരുണ്ടോ എന്നാണ് നാട്ടുകാര്‍ക്ക് സംശയം. ഓഫിസില്‍ വരാത്തതിന് കാരണം തിരക്കിയപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്...
ഞാന്‍ വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ്. അതിനാല്‍ തനിക്ക് ഓഫിസില്‍ വരാനൊന്നും സമയമില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ജോലിക്ക് ഹാജരാകാത്തതിനുള്ള ഉദ്യോഗസ്ഥന്റെ വിചിത്ര വാദം കെട്ട് ഞെട്ടിയതാവട്ടെ നാട്ടുകാരും ഉദ്യോഗസ്ഥരും. ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള സര്‍ദാര്‍ സരോവര്‍ പുണര്‍വസ്വത് ഏജന്‍സിയില്‍ ജീവനക്കാരനായ രമേശ് ചന്ദ്ര ഫെഫാറാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്.
താന്‍ കല്‍ക്കിയാണെന്നുള്ളത് വരും ദിവസങ്ങളില്‍ തെളിയിക്കും. തന്റെ തപസിന്റെ ഫലമായി രാജ്യത്ത് മഴ ലഭിക്കുന്നുണ്ടെന്നായിരുന്നു ജോലിയില്‍ ഹാജരാകാത്തതിനുള്ള കാരണം കാണിക്കലിന് രമേശിന്റെ മറുപടി. 2010ല്‍ ഓഫീസില്‍ ഇരിക്കുമ്‌ബോഴാണ് താന്‍ കല്‍ക്കിയാണെന്ന് വെളിപാടുണ്ടാകുന്നതെന്നും അതിന് ശേഷം തനിക്ക് ദിവ്യശക്തിയുണ്ടെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ എട്ടുമാസത്തിനിടെ വെറും 16 ദിവസം മാത്രമാണ് ഫെഫാര്‍ വഡോദരയിലെ ഓഫീസില്‍ എത്തിയിട്ടുള്ളത്. ഇതോടെയാണ് അധികൃതര്‍ രമേശില്‍ നിന്നും വിശദീകരണം തേടിയത്. ഓഫീസിലിരുന്ന് എനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല. എന്റെ തപസിന്റെ ഫലമായി കഴിഞ്ഞ 19 വര്‍ഷമായി നല്ല മഴ ലഭിക്കുന്നുണ്ട്. ജോലിക്ക് ഹാജരാകാത്തതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിയായി രമേശ് ചന്ദ്ര ഫെഫാര്‍ പറയുന്നു.
സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് സര്‍ദാര്‍ സരോവര്‍ പുണര്‍വസ്വത്.
https://www.facebook.com/Malayalivartha