സ്‌റ്റേഷന്‍വിട്ട ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി പാളത്തിനടിയിലേക്ക് വീണ് എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി പാളത്തിനടിയിലേക്ക് വീണ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് എല്‍.ബി.എസ് കോളേജ് വിദ്യാര്‍ഥി കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശി റോജേഷ് റോയ് (21) ആണ് അപകടത്തില്‍ മരിച്ചത്. കോളേജില്‍ ശനിയാഴ്ച ആരംഭിക്കുന്ന പരീക്ഷ എഴുതാന്‍ വേണ്ടി മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോകാനായി വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു റോജേഷ്.
ഇതിനിടെ സ്‌റ്റേഷന്‍വിട്ട ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. റോജേഷിന്റെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചു തന്നെ റോജേഷ് മരിച്ചതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ റോജേഷ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയാണ്. മൃതദേഹം കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ രാവിലെ 10.30 ന് മണിക്കടവിലെ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
https://www.facebook.com/Malayalivartha