വിതുമ്പലടക്കാനാകാതെ കെവിന്റെ അച്ഛനെ കെട്ടിപിടിച്ച് നീനു കരയുമ്പോഴും "എനിക്ക് കെവിനെ തിരിച്ചുതന്നാൽ മതി... ”എനിക്ക് ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല... എന്റെ കെവീ… നീനുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ

ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് എതിർപ്പുകളെല്ലാം അവഗണിച്ച് കെവിൻ നീനുവിന്റെ കൈ പിടിക്കുമ്പോഴും അവരറിഞ്ഞിരുന്നില്ല ആ ദാമ്പത്യത്തിനു ആയുസ് കുറവാണെന്ന്. ”എനിക്ക് ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. എന്റെ കെവീ…” എന്നുപറഞ്ഞ് നീനു കരഞ്ഞുവീഴുമ്പോള് കെവിന്റെ അച്ഛന് ജോസഫ് താങ്ങിയെടുത്തു.
എനിക്ക് കെവിനെ തിരിച്ചുതന്നാൽ മതിയെന്ന് നീനു. പ്രണയ വിവാഹത്തെ തുടർന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ടതറിഞ്ഞ് ബോധരഹിതയായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നാം വാർഡിൽ ചികിത്സയിലായിരുന്നു ഇവർ. എനിക്ക് കെവിനെ തിരിച്ചുതന്നാൽ മതിയെന്നു പറഞ്ഞ് ഭർത്തൃപിതാവ് ജോസഫിനെ കെട്ടിപ്പിടിച്ച് കരഞ്ഞ നീനു കണ്ടുനിന്നവരെയും ഇൗറനണിയിച്ചു.
പ്രഥമശുശ്രൂഷക്ക് ശേഷം രാത്രിയോടെ ആശുപത്രി വിട്ട ഇവർ നട്ടാശേരിയിലുള്ള ഭർത്തൃഗൃഹത്തിലേക്ക് പോയി. താനും കെവിനും പ്രണയത്തിലായിരുന്നുവെന്നും വ്യത്യസ്ത ജാതിയിൽപെട്ടതും കെവിന്റെ മോശമായ സാമ്പത്തിക സാഹചര്യവുമാണ് വീട്ടുകാർ എതിർക്കാൻ കാരണമെന്നും നീനു പറഞ്ഞു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചത്. വിദേശത്തായിരുന്ന ഒരു സഹോദരന്റെ നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. വീട്ടുകാരെ എതിർത്ത് താൻ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട്ടുകാർ അനുവദിച്ചില്ലെന്ന വിതുമ്പലോടെയാണ് നീനു കാര്യങ്ങൾ വിവരിച്ചത്.
https://www.facebook.com/Malayalivartha